വിവാഹേതര ലൈംഗികബന്ധം; സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതി. സൈനിക നിയമപ്രകാരം സൈനികർക്കെതിരെ നടപടിയെടുക്കാമെന്നാണ് സുപ്രിംകോടതി ഉത്തരവ്.

2018ലെ വിധിയില്‍ കോടതി വ്യക്തത വരുത്തി. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാകുന്ന ഐപിസി 497 റദ്ദാക്കിക്കൊണ്ടായിരുന്നു 2018ലെ വിധി. ഇതിലാണ് ഇപ്പോൾ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയിരിക്കുന്നത്.

2018ലെ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. അന്നത്തെ വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്. നേരത്തെ അഞ്ചംഗം ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *