അർജന്റീനയെ വലിച്ച് കീറി സൗദി അറേബ്യ
അർജന്റീന സൗദി മത്സരം അപ്രതീക്ഷിത ആട്ടിമറിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന്. ലോകം നിശബ്ദമായ നിമിഷങ്ങൾ. ഫിഫ ലോകകപ്പിൽ അര്‍ജന്റീനയെ തകർത്ത് ചരിത്രം തീർത്ത് സൗദി.
ഗ്രൂപ്പ്ലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ പരാജയം. മെസ്സി എട്ടാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി വഴങ്ങിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ഓഫ്സൈഡ് ട്രാപ്പിലും ഗോളിയുടെ പ്രകടനത്തിന് മുൻപിലും വീണു. അര്‍ജന്റീനക്കെതിരെ നാല്പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ അല്‍ ദോസരി വിജയഗോളും നേടി. അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിൽ കേവലം നാല് കളികൾ മാത്രമാണ് സൗദി വിജയിച്ചിട്ടുള്ളത്