പാവയ്ക്കുളളില്‍ എംഡിഎംഎ; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഇരിങ്ങാലക്കുട യുവമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പോലീസ് പിടിയിലായത്. എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്ലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.
ഇരിങ്ങാലക്കുട യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ്. പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടു പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *