നെടുമ്പാശ്ശേരി വിമനാത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണ വേട്ട; മലപ്പുറം സ്വദേശികൾ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ യാസിറും ദുബൈയിൽ നിന്നെത്തിയ ഫസലുമാണ് പിടിയിലായത്.
കാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1156 ഗ്രാം സ്വർണം രണ്ടു പേരിൽ നിന്നായി പിടിച്ചെടുക്കുകയായിരുന്നു. കരിപ്പൂർ വഴി സ്വർണം കടത്തിയിരുന്ന പലരും നെടുമ്പാശേരിയെ ആശ്രയിക്കുകയാണ്.