കിഴുപറമ്പ് GVHSS ഹയർ സെക്കന്ററി വിഭാഗം NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ 14 ഹരിത കർമ്മ സേന അംഗങ്ങളെ ഓണപ്പുടവയും ഓണക്കിറ്റും നൽകി ആദരിച്ചു
കിഴുപറമ്പ്: നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിലും തരം തിരിവിലും സംസ്ക്കരണത്തിലും ഹരിത കർമ്മ സേന അംഗങ്ങൾ വഹിക്കുന്ന നിസ്തുലമായ പങ്ക് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകരുതെന്ന തടക്കമുള്ള പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് അവരോട് സഹകരിക്കണമെന്ന് കുട്ടികളെ ബോധവത്കരിക്കുന്നതിനുമായാണ് NSS ന് കീഴിൽ ഈ മാതൃകാപരമായ പരിപാടി നടത്തിയത് .
ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി സഫിയ അധ്യക്ഷത വഹിച്ചു. പി . ടി. എ പ്രസിഡന്റ് എം എം മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ പ്രിയംവദ കെ എസ് പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം
തസ്ലീന ഷബീർ , SMC ചെയർമാൻ M E ഫസൽ , പി .ടി. എ വൈസ് പ്രസിഡന്റ്
എ വി സുധീർ , പി .ടി. എ അംഗം സെയ്ത് പുന്നാടൻ , NSS പ്രോഗ്രാം ഓഫീസർ അജേഷ് സി , അനീഹ എം പി, അബ്ദുൾ
ജബ്ബാർ , ഹരിത കർമ്മ സേന ലീഡർ ഷെറീന എന്നിവർ സംസാരിച്ചു