സംസ്ഥാനത്ത് 24 സി.ഐമാർക്ക് സ്ഥലം മാറ്റം
പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ് എച്ച് ഒ മാരെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 24 സിഐ മാർക്ക് സ്ഥലമാറ്റം. പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ് എച്ച് ഒ മാരെ നിയമിച്ചു. സസ്പെന്‍ഷനിലായിരുന്ന തിരുവല്ലം എസ് എച്ച്ഒ സുരേഷ് വി നായരെ താനൂർ കൺട്രോൾ റൂം സിഐയായി നിയമിച്ചു.
പോക്സോ കേസുകളിലും പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിനാണ് വിവരം ശേഖരിക്കുന്നത്.
പൊലീസിലെ കളങ്കിതര്‍ക്കെതിരെ കര്‍ശന നടപടിക്ക് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവി, കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയത്. മംഗലപുരം സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മുഴുവൻ പേരെയും സ്ഥലം മാറ്റി.
പോലീസ് – ഗുണ്ടാ ബന്ധം സംബന്ധിച്ച നിരവധി തെളിവുകൾ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിജിപി അനിൽകാന്ത് അടിയന്തര യോഗം വിളിച്ചിരുന്നു. സേനയിലെ മുഴുവര്‍ ഉദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പുനപരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.