കിഴുപറമ്പ് GVHSS ലെ നേന പള്ളിപറമ്പന് ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനം.

kerala, Malayalam news, the Journal,
കോട്ടക്കലിൽ വെച്ച് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലിൽ കിഴുപറമ്പ് GVHSS ലെ നേന പള്ളിപ്പറമ്പൻ രണ്ടാം സ്ഥാനം നേടി. Maia Mayor ടെ ” Perfect ” എന്ന പ്രശസ്തമായ ഇംഗ്ലീഷ് കവിത ശ്രുതിമധുരമായും ഉച്ചാരണ സ്ഫുടതയോടെയും താളബോധത്തോടെയും അവതരിപ്പിച്ചാണ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയത്. കിഴുപറമ്പ് GVHSS പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നേന മലപ്പുറം പോലീസ് ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടറായ സവാദ് പള്ളിപ്പറമ്പന്റെയും മുണ്ടമ്പ്ര GUPS ലെ വി.പി.മുഹ്സിന ടീച്ചറുടെയും മകളാണ്. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിലെ മികച്ച SPC ടീം കമാണ്ടറായി തിരഞ്ഞെടുക്കപ്പെട്ട നേന കിഴുപറമ്പ് GVHSS ലെ സ്കൂൾ ലീഡർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *