66,000 തൊട്ട് സ്വർണവില; ഇന്ന് കൂടിയത് പവന് 320 രൂപ
കോഴിക്കോട്: സംസ്ഥാനത്തെ സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്.
ഇതോടെ സ്വർണവില 66,000 എന്ന സർവകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
മാർച്ച് മാസത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില.
സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍.