കിഴുപറമ്പ് GVHSS ന് 93 – 94 SSLC ബാച്ച് കസേരകൾ നൽകി
പാഠ്യ, പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന കിഴുപറമ്പ് GVHSS ന് പൂർവവിദ്യാർതികളുടെ കൈത്താങ്ങ്.
1993-94 SSLC ബാച്ച് വിദ്യാർത്ഥികളാണ് വിദ്യാലയത്തിന് കസേരകൾ നൽകിയത്.ഞ്ചാച്ച് പ്രതിനിധികമായ സുഭാഷ്, മൊയ്തീൻ കുട്ടി, ഷറഫുദിൻ എന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ, ഹെഡ്മാസ്റ്റർ കെ.സുരേഷ് കുമാർ എന്നിവർ ഏറ്റ് വാങ്ങി. സീനിയർ അസിസ്റ്റൻഡ് പി.ജെ. പോൾസൺ, സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ, അധ്യാപകരായ കെ. സൈഫുദ്ധീൻ, സി.കെ പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു.