സൂചനാ സമരം; സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കില്ല

kerala, Malayalam news, the Journal,

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ സൂചനാ സമരം പ്രഖ്യാപിച്ച് സ്വകാര്യ പെട്രോൾ പമ്പ് ഉടമകൾ. നാളെ രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ തുറക്കില്ല. സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കും.

ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണു സമരം പ്രഖ്യാപിച്ചത്. പമ്പുകളിൽ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. ഇതു വലിയ രീതിയിൽ ജനങ്ങളെ ബാധിക്കുമെന്നു മനസിലാക്കിയാണ് കെ.എസ്.ആർ.ടി.സി പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ചെയർമാൻ നിർദേശം നൽകിയിരിക്കുന്നത്. 14 ഔട്ട്‌ലെറ്റുകളും നാളെ തുറന്നുപ്രവർത്തിക്കും.

ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നീ ഔട്ട്‌ലെറ്റുകളുടെ സേവനമാണ് 24 മണിക്കൂറും ലഭ്യമാകുകയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *