നാട്ടുകാർക്ക് ദുരിതമായി ക്വാറിയിലെ മാലിന്യം തള്ളൽ
അരിക്കോട്: ക്വാറിയിൽ അജൈവ മാലിന്യം തള്ളി മൂടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ വെസ്റ്റ് പത്തനാപുരം വാളപറോഡിലെ പ്രവർത്തനരഹിതമായ ക്വാറിയിലാണ് അജൈവ മാലിന്യവും മറ്റും മണ്ണ് നിക്ഷേപിച്ചും അല്ലാതെയും തള്ളുന്നത്.
500 കുടുംബങ്ങൾ താമസി ക്കുന്ന പ്രദേശത്ത് വേനൽകാലത്ത് ഈ ക്വാറിയിലെ നീരുറവയെ ആശ്രയിച്ചാണ് സമീപത്തെ കിണറുകളിലും മറ്റും വെള്ളം നിലനിൽക്കാറ്. നിലവിൽ അഞ്ച് മീറ്റർ ആഴത്തിൽ വെള്ളമുണ്ട്. കുടുംബങ്ങൾ കുളിക്കാനും മറ്റും ഈ ക്വാറിയെയാണ് നേരത്തെ ആശ്രയിച്ചിരുന്നത്. മണ്ണിട്ട് മൂടുന്നത് കാരണം കുളിയും മുടങ്ങിയിരിക്കുകയാണ്. ജലസ്രോതസ്സ് നശിപ്പിക്കുന്നതിനെതിരെ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.