കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി
കൊല്ലം: പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ സ്വദേശി ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡോക്ടറായ കുട്ടികളുടെ അമ്മ പി.ജി പഠനത്തിനായി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ജോസിന് എട്ടു വർഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് ഗൾഫിൽ പോവുകയായിരുന്നുവെന്നും സ്ഥിരം മദ്യപാനിയിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.