പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; സ്ത്രീയുടെ കൈവിരലുകൾക്കും പരുക്കേറ്റു

 

തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി.

 

അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിൻ്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെ

കൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *