ഷഫീഫ് വേക്കാട്ട് ചികിത്സാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെറുവാടി- കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി വേക്കാട്ട് ഷൗക്കത്തലിയുടെ ഏക മകൻ ഷെഫീഫ് എന്ന 29 കാരന് ഇരു വൃക്കകളും തകരാറിലാവുകയും, ഡയാലിസിസ് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം 35 ലക്ഷം രൂപ വരുന്ന വൃക്ക മാറ്റി വെക്കൽ ശാസ്ത്രക്രിയക്കുവേണ്ടി തയ്യാറാവുകയാണ്.
ചെറുവാടി നാട് ഒന്നടങ്കം ഒരുമിച്ചുകൂടി ഷെഫീഫിനായി കൈകോർക്കുകയാണ്. മുഴുവൻ മത, രാഷ്ടീയ, സാമൂഹിക കൂട്ടയിമകളും ഒന്നിച്ചു ഒരു കമ്മിറ്റിക്ക് രൂപം നൽകുകയും, പ്രവർത്തനമാരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ചെറുവാടി അങ്ങാടിയിൽ വച്ച് നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ അഡ്വ:ഷമീർ കുന്നമംഗലം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വേക്കാട്ട് ഷഫീഫ് ചികിത്സാ സഹായ കമ്മിറ്റിയുടെ ഫണ്ട് സമാഹരണം അഡ്വ ഷമീർ കുന്നമംഗലം ഏറ്റെടുത്തു. കമ്മിറ്റി ചെയർമാൻ അഡ്വ: സുഫിയാൻ അധ്യക്ഷനായി ചടങ്ങിനോടനുബന്ധിച്ച് വിവിധ മത രാഷ്ട്രീയ സംഘടനകളിൽ നിന്നും, പ്രമുഖ വ്യക്തികളിൽ നിന്നും, ക്ലബ്ബുകളിൽ നിന്നുമായി ചികിത്സക്കാവശ്യമായ സംഖ്യ സ്വരൂപിക്കാൻ ആവശ്യപ്പെട്ടു.
വലിയ തുക ആവശ്യമായതിനാൽ കമ്മറ്റി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്. ഉത്സവങ്ങൾഫുട്ബോൾ ടൂർണമെന്റുകൾ, ഫെഡ്ലൈറ്റ്, മത്സരങ്ങൾ മറ്റു ജനപങ്കാളിത്തമുള്ള സ്ഥലങ്ങളിൽ കമ്മിറ്റി നേരിട്ട് പിരിവുകൾ നടത്തും.
വേക്കാട്ട് ഷഫീഫ് ചികിത്സാസഹായ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ദിവ്യ ഷിബു മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്ത് മെമ്പർമാരായ ആയിഷ ചേലപ്പുറത്ത്, ഷംലൂലത്ത് വി,വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.വി അബ്ദുറഹ്മാൻ, കബീർ അക്കരപറമ്പിൽ, മോയിൽ ബാപ്പു കണിച്ചാടി എന്നിവർ സംബന്ധിച്ചു. കൺവീനർ ആരിഫ് പുത്തലത്ത്, ട്രഷറർ സി.വി.ലുഖ്മാൻ എന്നിവർ സംസാരിച്ചു.