വീർപ്പ്മുട്ടി ഫലസ്തീൻ

1983 ജനുവരി 6 നാണ് അദ്ദേഹം തടവിലാക്കപ്പെടുന്നത് ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി പിന്നീട് നാല്പതു വർഷമായി ഇളവ് ചെയ്യുകയായിരുന്നു. യൂനുസിനെയും ബന്ധുവായ മഹർ യൂനുസിനെയും 2014ൽ അന്നത്തെ US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ മാധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മോചിപ്പിക്കപ്പെടേണ്ടതായിരുന്നു.

ഫുട്ബോൾ മാമാങ്കം ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഖത്തറിലെ ഫുട്ബോൾ ഗാലറിയിൽ ഉയർന്ന ഫലസ്തീൻ പതാകയും അവർക്കു വേണ്ടിയുള്ള ഐക്യദാർഢ്യ പ്രകടനങ്ങളുമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമായെത്തിയ ആരാധകർ ഫലസ്തീൻ പതാകയുമേന്തി ഖത്തറിന്റെ തെരുവീഥികളിൽ അലയൊലികൾ തീർത്തിട്ട് ഒരു മാസം പിന്നിടുകയാണ്.ഫലസ്തീൻ എന്ന പോരാളികളുടെ നാട്ടിൽ സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതകളെക്കുറിച്ചും അവരുടെ ചെറുത്തു നിൽപ്പുകളെ ക്കുറിച്ചും ലോക ജനതയുടെ മുന്നിലേക്ക് തുറന്നുവെക്കുകയായിരുന്നു ഖത്തർ.

Tunisian fans display large 'Free Palestine' banner at World Cup in Qatar |  The Times of Israel
എന്നാൽ ഐക്യദാർഢ്യങ്ങളുടെ പെരുമഴ പെയ്യുമ്പോഴും ഫലസ്തീൻ ജനതയുടെ പ്രശ്നങ്ങൾ അതിരൂക്ഷമായിക്കൊണ്ടിരിക്കുയാണ്. ഫലസ്തീൻ തെരുവുകളിൽ വീണ്ടും വെടിയൊച്ചകൾ മുഴങ്ങുകയാണ്. ഗസ്സ വീണ്ടും യുദ്ധ മുഖത്തേക്ക് വലിച്ചെറിയപ്പെടുകയാണ്.പുതിയ വർഷം കടന്നു വന്നതിനു ശേഷം മുപ്പതോളം പേരാണ് ഇസ്രായേൽ തോക്കുകൾക്ക് മുന്നിൽ പിടഞ്ഞു വീണത്. ജെനിൻ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ അവസാനമായി കൂട്ടക്കുരുതി നടത്തിയത്. വൃദ്ധയടക്കം ഒമ്പതു പേരാണ് ഇസ്രായേൽ വെടിവെപ്പിൽ ജെനിനിൽ കൊല്ലപ്പെട്ടത്.പരിക്കേറ്റവരെയും കൊണ്ടു പോയ ആംബുലൻസ് യുദ്ധ ടാങ്കുകൾ വെച്ച് തടയുകയും പ്രകോപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടായിരുന്നു ഇസ്രായേലിന്റെ നരനായാട്ട്. അതിനിടെ ഇസ്രായേൽ ഗസ്സയിൽ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു.പല പ്രദേശങ്ങളിലായി ഒമ്പതോളം ആക്രമണം നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജെസീറ റിപ്പോർട്ട്‌ ചെയ്തു.പിന്നീടാണ് ജറുസലേം ജൂത സിനഗോഗിന് സമീപം വെടിവെപ്പ് നടക്കുന്നത്.8 പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൾക്കുകയും ചെയ്ത ആക്രമണം നടത്തിയ 21കാരനെ ഇസ്രായേൽ സൈന്യം പിടികൂടി പേരു വിവരങ്ങൾ പുറത്തു വിടാതെ തന്നെ കൊലപ്പെടുത്തുകയായിരുന്നു.
പതിനാലു വയസ്സുള്ള ഉമർ ഖാലിദ് അധിനിവേശ വെസ്റ്റ്ബാങ്കിൽ വെച്ച് ഇസ്രായേൽ റെയ്ഡിനിടെ തലക്ക് വെടിയേറ്റ് മരിച്ചത് ലോകം നടുക്കത്തോടെയാണ് കണ്ടത്. തങ്ങൾക്ക് നേരെയുള്ള അക്രമത്തോടുള്ള പ്രതികരണം എന്ന രീതിയിലാണ് വെടിയുതിർത്തതെന്നാണ് ഇസ്രായേൽ ഔദ്യോദിക ഭാഷ്യം. ഇങ്ങനെ വളരെ ക്രൂരവും പൈശാചികവുമായി ഫലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ് സിയോണിസ്റ്റ് സർക്കാരും അവരുടെ സൈന്യവും.

Will Ben-Gvir's populist politics destroy the IDF's ethical code? - Israel  News - The Jerusalem Post

ഈ അടുത്തിടെയാണ് ഫലസ്തീൻ സ്വാതന്ത്ര്യത്തിനായി പോരാടിയ കരീം യൂനുസ് ജയിൽ മോചിതനാവുന്നത്. നീണ്ട നാല്പതു വർഷക്കാലമാണ് അദ്ദേഹം ഇസ്രായേൽ ജയിലിൽ കഴിച്ചു കൂട്ടിയത്. മോചനത്തിനായി പല വഴികളും തുറന്നെങ്കിലും ഇസ്രായേൽ ഭരണകൂടം തന്ത്രപരമായി അതിൽ ഇടപെടുകയായിരുന്നു.1983 ജനുവരി 6 നാണ് അദ്ദേഹം തടവിലാക്കപ്പെടുന്നത് ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി പിന്നീട് നാല്പതു വർഷമായി ഇളവ് ചെയ്യുകയായിരുന്നു. യൂനുസിനെയും ബന്ധുവായ മഹർ യൂനുസിനെയും 2014ൽ അന്നത്തെ US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ മാധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മോചിപ്പിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ യൂനുസിന് ഇസ്രായേൽ പൗരത്വമുണ്ടെന്നും ഇത് ആഭ്യന്തര പ്രശ്നമാണെന്നും പറഞ്ഞ് ഇസ്രായേൽ ഇടപെടുകയായിരുന്നു.

കരീം യൂനുസ് Karim Yunus
കരീം യൂനുസ് Karim Yunus

ഇസ്രായേലിന്റെ കിരാത നടപടികളിൽ ഞെരിഞ്ഞമർന്നു കഴിയുന്ന ഫലസ്തീൻ ജനത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരം കയ്യാളിയതോടെ പ്രശ്നങ്ങൾ അതി സങ്കീർണമായിരിക്കുകയാണ്. ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്രവാലതുപക്ഷക്കാരനുമായ ഇതാമർ ബെൻഗ്വിറുമായി ചേർന്ന് സൈനിക ആക്രമണം അഴിച്ചു വിടുകയാണ്.തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബെൻഗ്വിർ പറഞ്ഞത് ഫലസ്തീൻ പ്രക്ഷോഭകരെ കൂടുതലൊന്നും ആലോചിക്കാതെ വെടിവെച്ച് കൊന്നാൽ പ്രശ്നങ്ങൾ എളുപ്പം തീർക്കാം എന്നാണ്.മസ്ജിദുൽ അഖ്സയിൽ ജൂതർക്ക് പ്രാർത്ഥനാനുമതി വേണമെന്നും വെസ്റ്റ്‌ ബാങ്ക് ഇസ്രായേലിനോട് ഇസ്രായേലിനോട്‌ കൂട്ടിച്ചർക്കണമെന്നും പ്രധിഷേധിക്കുന്നവരുടെ പൗരത്വം എടുത്തും കളയണമെന്നും വാദിക്കുന്ന ബെൻ ഗ്വിർ അധികാരത്തിൽ വന്ന ശേഷം ഏതാണ്ട് അതേ മട്ടിൽ തന്നെയാണ് നീങ്ങുന്നത് . 2005ന് ശേഷം ഏറ്റവും മോശപ്പെട്ട അവസ്‌ഥയാണ് വെസ്റ്റ്‌ ബാങ്ക് പോലുള്ള പ്രദേശങ്ങളിലെ ഫലസ്തീനികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഫലസ്തീൻ വിദേശ കാര്യമന്ത്രിയുടെ യാത്ര പെർമിറ്റ് റദ്ദാക്കിയതാണ് ഒടുവിലത്തെ ഉദാഹരണം.അധിനിവിഷ്ട വെസ്റ്റ്‌ ബാങ്കിലേക്കും തിരിച്ചും എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള പെർമിറ്റാണ് റദ്ദാക്കിയതെന്ന് മന്ത്രി റിയാദ് മാലിക് പറയുന്നത്
പുതിയ ഇസ്രായേലി സർക്കാർ രൂപപ്പെട്ടു വന്നതിന് ശേഷം ആരംഭിച്ച വിദ്വേഷ നടപടികളുടെ ഭാഗമായി ഫലസ്തീനിന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതി തടഞ്ഞു വെക്കൽ, ഉദ്യോഗസ്ഥരുടെ വി. ഐ. പി പ്രവേശനാനുമതി നിഷേധിക്കാൻ, പൊതുസ്ഥലത്ത് ഫലസ്തീൻ പതാകകൾ പ്രദർശിപ്പിക്കുന്നത് തടയൽ തുടങ്ങി പുതിയ നിയന്ത്രണങ്ങൾ മേഖലയിൽ യുദ്ധ സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സഹായം ഫലസ്തീൻ തേടിയതിനോടുള്ള പ്രതികാരമായാണ് ഇസ്രായേൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്നാണ് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ്‌ ഇശ്തിയ്യ പറയുന്നത്.

Israeli forces attack Palestinian worshippers in al-Aqsa Mosque raid |  Middle East Eye

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലിരിക്കുന്ന സമയത്താണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ തലസ്ഥാനം തെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റുന്നത്.അതിൽ തന്നെ എല്ലാം വ്യക്തമായിരുന്നു. ഫലസ്തീനിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പുണ്യാപുരതനമായ മസ്ജിദുൽ അഖ്സ നിലകൊള്ളുന്നത് അവിടെയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലിരിക്കുന്ന സമയത്താണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ തലസ്ഥാനം തെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റുന്നത്.അതിൽ തന്നെ എല്ലാം വ്യക്തമായിരുന്നു. ഫലസ്തീനിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പുണ്യാപുരതനമായ മസ്ജിദുൽ അഖ്സ നിലകൊള്ളുന്നത് അവിടെയാണ്. വലിയ പ്രതിഷേധങ്ങൾ രൂപം കൊണ്ടിട്ടും യുനൈറ്റഡ് നേഷൻസ് അടക്കം കാര്യമായ നടപടികൾ കൈക്കൊള്ളാത്തത് മേഖലയിൽ സംഘർഷ സാധ്യതകൾ വർധിപ്പിച്ചു. ജറുസലേമിനെ കേന്ദ്രമാക്കി പ്രശ്നങ്ങൾ അഴിച്ചു വിടുകയാണ് ഇസ്രായേൽ ഭരണകൂടം.

ഫലസ്തീനിൽ പുതിയ രാഷ്ട്രീയ പ്രശ്നങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് . പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ധങ്ങൾ വേറെയും. ഏത് രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചാലും ഫലസ്തീന് ഒരു നേട്ടവും ഉണ്ടാവാൻ പോവുന്നില്ല. ഫലസ്തീനിന്റ ആവശ്യം സ്വാതന്ത്ര്യമാണ്. അത് നേടിയെടുക്കാൻ അവർ ജീവൻ കൊടുത്തു പോരാടും.പുതിയ സാഹചര്യങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോഴും സിയോണിസ്റ്റ് വംശീയവാദികൾ അവരുടെ അക്രമങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുന്നു.

No place like home: my bitter return to Palestine | Palestinian territories  | The Guardian

 

Article by Hilal Ap

Leave a Reply

Your email address will not be published. Required fields are marked *