ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതം; സോഷ്യൽ മീഡിയ സ്തംഭിച്ചു
ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.
അതെ സമയം instagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി