കശ്മീർ; നിഴലുകളെ പൊതിയുന്ന മൂടുപടങ്ങൾ

kerala, Malayalam news, the Journal,

 

 

കലുഷിതമായൊരു രാഷ്ട്രീയാന്തരീക്ഷത്തില്‍, ചരിത്രത്തില്‍ ഇന്നും സ്വന്തം ജനതക്കുമേല്‍ അടിച്ചമര്‍ത്തപ്പെട്ട “വിധി”യുടെ പേരില്‍ അറിയപ്പെടുന്ന താഴ്വരയാണ് കശ്മീര്‍. തുടര്‍ന്നുകൊണ്ടിരിക്കുന്ന വഞ്ചനകള്‍ക്കിടയില്‍, ദല്‍ഹിയിലെ അധികാര ഇടനാഴികളില്‍ വീണ്ടും അതേ ‘കാശ്മീര്‍ സമസ്യ’ പരമോന്നത കോടതിയുടെ വിധിയോടെയും, പ്രതിപക്ഷമില്ലാത്ത പുതിയ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ നിയമങ്ങളാലും ഇനിയുമവസാനിക്കാത്ത ചര്‍ച്ചാവിഷയമായി തുടരുകയാണ്. 

 

ശീതകാല സമ്മേളനത്തിനിടെ 2023 ഡിസംബര്‍ 11 നു നിയമനിര്‍മ്മാണ സിരാകേന്ദ്രമായ രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി ജമ്മു & കാശ്മീര്‍ സംവരണ (ഭേദഗതി) ബില്ല്, ജമ്മു & കാശ്മീര്‍ പുനസ്സംഘടന (ഭേദഗതി) ബില്ല് എന്നിവ അവതരിപ്പുക്കന്ന വേളയില്‍, സഭാതളത്തില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയുണ്ടായി. ദ്രാവിഡ പ്രസ്ഥാന സമരനായകന്‍ പെരിയാറിന്റെ വചനങ്ങളെ ചര്‍ച്ചക്കിടയില്‍ ഉദ്ധരിച്ച ഡിഎം കെ എംപി എം. മുഹമ്മദ്‌ അബ്ദുള്ളയെ ഭരണകക്ഷി എംപിമാരും മന്ത്രിസഭയിലെ ധനമന്ത്രിയുള്‍പ്പെടെയുള്ള സംഘം കടന്നാക്രമിക്കുന്നതിന് സഭ സാക്ഷിയായി. സംസാരിക്കാനുള്ള സ്വാതന്ത്ര്യം “എന്തും സംസാരിക്കനുള്ള സ്വാതന്ത്യ”മായി വ്യാഖ്യാനിക്കാനാവില്ലെന്ന സഭാ അധ്യക്ഷന്റെ രോഷത്തെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിമര്‍ശിച്ചെങ്കിലും ഡി എം കെ എംപിയുടെ വിമര്‍ശന സ്വരങ്ങള്‍ സഭാരേഖകളില്‍ നിന്നും മായ്ക്കപ്പെട്ടു. 

kerala, Malayalam news, the Journal,

 

ജനാധിപത്യ ഇന്ത്യയിലെ അടിസ്ഥാന തത്ത്വങ്ങളെ മുഖവിലക്കെടുക്കാതെ നടത്തിയ രാഷ്ട്രീയ ഗൂഡാലോചനകെളെ ഒരു എംപി ചോദ്യം ചെയ്യുന്നതിലെ അസ്വാഭാവികതയുമെന്താണ്? ചികഞ്ഞു ചെന്നെത്തുന്നത് ഇന്നത്തെ “ജനാധിപത്യ” ഇന്ത്യക്ക് അതുള്‍ക്കൊള്ളാനാവും എന്നുള്ള ഒരൊറ്റ ഉത്തരത്തിലായിരിക്കും. 

 

പെരിയാറിന്‍റെ ആശയത്തെ അടിത്തറയാക്കിയൊരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സഭാംഗത്തിന്‍റെ പ്രസ്താവനയെ സർക്കാർ ഇത്രമേല്‍ ഭയക്കുന്നെന്തെന്തിനാണ്? രാജ്യം കണ്ട മഹാനായൊരു സാംസ്കാരിക നേതാവിന്റെ ഉദ്ധരിക്കുന്നതും, ജനാധിപത്യ ഇന്ത്യയിലെ അടിസ്ഥാന തത്ത്വങ്ങളെ മുഖവിലക്കെടുക്കാതെ നടത്തിയ രാഷ്ട്രീയ ഗൂഡാലോചനകെളെ ഒരു എംപി ചോദ്യം ചെയ്യുന്നതിലെ അസ്വാഭാവികതയുമെന്താണ്? ചികഞ്ഞു ചെന്നെത്തുന്നത് ഇന്നത്തെ “ജനാധിപത്യ” ഇന്ത്യക്ക് അതുള്‍ക്കൊള്ളാനാവും എന്നുള്ള ഒരൊറ്റ ഉത്തരത്തിലായിരിക്കും. 

 

ഏറെ ചര്‍ച്ചയായ കാശ്മീര്‍ വിഷയത്തിന്റെ ഭരണഘടനാ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെട്ട കേസില്‍ പരമോന്നത കോടതിയുടെ അഞ്ച് അംഗ ബഞ്ച് വിധി പറയുകയുണ്ടായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നീതിയുക്തമെന്നു കല്പിച്ച വിധിയില്‍ ജസ്റ്റിസ്‌ എസ്‌ കെ കൌള്‍ ന്‍റെ കണ്ടെത്തലുകള്‍ പ്രത്യേകം മുഴച്ചു നില്കുന്നതായിരുന്നു. സര്‍ക്കാരിന്റെ നടപടിയെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കാനും തന്‍റെ വിധി പ്രതികൂലമായി രേഖപ്പെടുത്താനും അദ്ദേഹം മടിച്ചുവെങ്കിലും, ജനാധിപത്യത്തിന്റെ അന്തസത്തയെ പരോക്ഷമായി ചോദ്യം ചെയ്യുന്ന “പിന്‍വാതില്‍ ഭേദഗതി”കള്‍ക്കെതിരെ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അത്തരം കീഴ്‌വയക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാകാതമുണ്ടാക്കാൻ കാരണമാവുകയും, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെത്തെന്നെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹവും, ഫാലി എസ്. നരിമാനെപ്പോലുള്ള നിയമഞ്ജരും നിരീക്ഷിച്ചു. 

 

ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലിരുന്നു കാലഘട്ടത്തിന്‍റെ അനിവാര്യതകളെ വിഡ്ഡിത്തമായും, അപക്വമായ തീരുമാനമായും വിലയിരുത്തുക ഏറെ പ്രയാസകരമാവാന്‍ ഇടയില്ല. നെഹ്റുവിനെയും പട്ടേലിനെയും, അവരുടെ തീരുമാനങ്ങള്‍ക്ക് ചരടുവലിച്ച മലയാളി കൂടിയായ വി പി മേനോനെ പോലുള്ളവരെയുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും, ചരിത്രത്തെ ഭേദിക്കുവാനോളം മൂര്‍ച്ചയുള്ള വാക്കുകളുടെ വാളിനാല്‍ വീണ്ടും വീണ്ടും ക്രൂശിക്കുന്നതും അത്ര ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇടയില്ല. അവരും വിമര്‍ശന യോഗ്യരെങ്കിലും ബ്രിട്ടീഷ്‌ സമഗ്രാധിപത്യത്തിന്‍റെ അരാഷ്ട്രീയാവസ്തയില്‍ നിന്നും പിറവിയെടുത്തൊരു രാജ്യത്തിന്‍റെ ആദ്യ ചുവടുകളുടെ കടുപ്പമറിയാതെ അങ്ങനെ ചെയ്യുന്നത് അപക്വവും നീതീയുക്തമാവാന്‍ ഇടയില്ലാത്തതുമായ ഒരു തീരുമാനമായിരിക്കും. 

 

സ്വാതന്ത്ര്യത്തിന്‍റെ ഉന്മാദലഹരിയിലേക്ക് പിറന്നുവീണ ഇരട്ടകളുടെ ഏറെ അപക്വമായ പിടിവലിയായി മാത്രം പാശ്ചാത്യചരിത്രങ്ങള്‍ കാശ്മീര്‍ പ്രശ്നത്തെ രേഖപ്പെടുത്തിയപ്പോള്‍, നമുക്കത് ‘ജുനാഗദ്’ എന്ന തുറുപ്പുചീട്ട് കയ്യില്‍വച്ചു പാകിസ്താന്‍ നടത്തിയ, രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ വടംവലിയായി. സമ്മര്‍ദത്തിലായ പ്രധാനമന്ത്രി നഹ്റുവിൻ്റെയും സര്‍ദാരിന്‍റെയും തീരുമാനങ്ങള്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് കാരണമാവുകയും അവ ഏറെ അനുഗ്രഹീതമായ ഹിമാലയന്‍ താഴ്വരയെ ഭീതിയുടെ താഴ്വരയാക്കി മാറ്റുകയും ചെയ്തു. 

 

ഇങ്ങ് തെക്കേ അറ്റത്തുള്ള തിരുവിതാംകൂര്‍ മുതല്‍ ഹൈദരാബാദ്, ജുനാഗദ്, ഭോപാല്‍, മണിപ്പൂര്‍ തുടങ്ങി രാജാ ഹരിസിംഗ് ന്‍റെ അധീനതയിലുള്ള കാശ്മീര്‍ താഴ്വരയുമടങ്ങുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു ബ്രിട്ടീഷ് അതിരുകൾക്കകത്തെ ഇന്ത്യ.

 

നൂറ്റാണ്ടുകളുടെ ചൂഷണമാവസാനിപ്പിച്ചു കൊളോണിയല്‍ ഭരണമാവസാനിപ്പിച്ചപ്പോള്‍ നമ്മുടെ മുന്നില്‍, അതായത് ദല്‍ഹിയിലെ അധികാര ശ്രേണികളില്‍ പ്രതൃഷ്ടിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ ബാക്കിയായത് ഏറെ വികൃതമായ, പലയിടത്തായി അടര്‍ന്നു നീക്കപ്പെട്ട ഒരു ഭൂപടമായിരുന്നു. ഇങ്ങ് തെക്കേ അറ്റത്തുള്ള തിരുവിതാംകൂര്‍ മുതല്‍ ഹൈദരാബാദ്, ജുനാഗദ്, ഭോപാല്‍, മണിപ്പൂര്‍ തുടങ്ങി രാജാ ഹരിസിംഗ് ന്‍റെ അധീനതയിലുള്ള കാശ്മീര്‍ താഴ്വരയുമടങ്ങുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു ബ്രിട്ടീഷ് അതിരുകൾക്കകത്തെ ഇന്ത്യ. അവയിൽ ഭൂരിപക്ഷവും ഉപാധികളോടെ ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ ഭാഗമാവാന്‍ സന്നദ്ധത അറിയിച്ചെങ്കിലും, ഹൈദരാബാദ്, ജുനാഗദ്, കാശ്മീര്‍ തുടങ്ങിയ വലിയ നാട്ടുരാജ്യങ്ങള്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അതിനിടെ ഏകദേശം ചട്ടക്കൂടിലായ “ഇന്ത്യ”യെന്ന രാജ്യത്തിനകത്തിരുന്നു സ്വാതന്ത്ര്യ രാഷ്ട്രത്തിനായി വാദിച്ച നാട്ടുരാജ്യങ്ങളോട് സർക്കാർ പ്രത്യക്ഷത്തില്‍ തന്നെ നിലപാട് കടുപ്പിച്ചെങ്കിലും, കാശ്മീര്‍ വിഷയത്തിലെടുത്ത മൃതുനിലപാട് രാജാവ് ഹരിസിംഗ് ന് കാശ്മീരിനെ ഒരു സ്വതന്ത്രരാഷ്ട്രമായിത്തന്നെ നിലനിര്‍ത്താന്‍ പ്രചോദനമായി.

 

ഇന്നത്തെ ഗുജറാത്തിന്‍റെ ഭാഗമായ ജുനാഗദ് ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശവും, ഭരണത്തില്‍ ഒരു മുസ്ലീം നവാബുമായിരുന്നു. വിഭക്ത ഭാരതത്തിലെ പാകിസ്ഥാനിന്‍റെ ഭരണതലപ്പത്തുള്ളവര്‍ക്ക് നവാബുമായി സുദൃഢമായ ബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെതെന്നെ നവാബ് ജുനഗടിനെ പാകിസ്ഥാനുമായി ലയിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചുവെങ്കിലും ജനഹിതം അദ്ദേഹത്തിനെതിരായി മാറുകയും, നവാബിനും കുടുംബത്തിനും പാകിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ഇതോടെ ജുനഗഡ് ഒരു നാഥനില്ലാ കളരിയായി മാറുകയും ചെയ്തു. 

 

kerala, Malayalam news, the Journal,

 

1947 ന്‍റെ അവസാനത്തോടെ തന്നെ കശ്മീരിന്റെ പഷ്തൂം മേഖലവഴി നുഴഞ്ഞുകയറിയ ‘പാക് ഭടന്മ്മാരു’ടെ ഉദ്ദേശവും ഇത്തരത്തിലൊരു രാഷ്ട്രീയ അരക്ഷിതാവസ്ത താഴ്‌വരയില്‍ സൃഷ്ടിച്ചെടുത്ത് ഭരണത്തിലുള്ള രാജാവിനെ ഇന്ത്യയിലേക്ക് പലായനം ചെയ്യിക്കുക എന്ന് തന്നെ ആയിരുന്നു. ആദ്യഘട്ടത്തില്‍ ഏറെ വിജയകരമായി തോന്നിപ്പിച്ച ആ മുന്നേറ്റം,

 

1947 ന്‍റെ അവസാനത്തോടെ തന്നെ കശ്മീരിന്റെ പഷ്തൂം മേഖലവഴി നുഴഞ്ഞുകയറിയ ‘പാക് ഭടന്മ്മാരു’ടെ ഉദ്ദേശവും ഇത്തരത്തിലൊരു രാഷ്ട്രീയ അരക്ഷിതാവസ്ത താഴ്‌വരയില്‍ സൃഷ്ടിച്ചെടുത്ത് ഭരണത്തിലുള്ള രാജാവിനെ ഇന്ത്യയിലേക്ക് പലായനം ചെയ്യിക്കുക എന്ന് തന്നെ ആയിരുന്നു. ആദ്യഘട്ടത്തില്‍ ഏറെ വിജയകരമായി തോന്നിപ്പിച്ച ആ മുന്നേറ്റം, രാജാവ് ഇന്ത്യയുമായി കരാര്‍ (ഇന്‍സ്ട്രുമെന്‍റെ ഓഫ് അക്സേഷന്‍) ഉപ്പുവെച്ചതോടെ മാറിമറിയുകയായിരുന്നു. ഇതോടെ മുസ്ലീം ഭൂരിപക്ഷത്തെ രാജാവിനെതിരെ ഇളക്കിവിട്ട് പ്രദേശത്തിനുമേല്‍ എന്നെന്നേക്കുമായി ആധിപത്യം ഉറപ്പിക്കാം എന്നുള്ള അതിമോഹം ഇല്ലാതാവുകയായിരുന്നു. 

 

രാജാവുമായുള്ള കരാര്‍ പാകിസ്താന്റെ അട്ടിമറി ശ്രമത്തെ ഒരു പൂര്‍ണ യുദ്ധത്തിലേക്ക് എത്തിച്ചു. അതിര്‍ത്തിയിലെ കലുഷിത സന്നര്‍ഭങ്ങളും, പാകിസ്താന്റെ അന്താരാഷ്ട്ര സൗഹൃദങ്ങളും നഹ്റുവിനെ താഴ്വരയിലെ പ്രശ്നങ്ങളെ യു എന്‍ ന്‍റെ മുന്നില്‍ വിശദീകര്‍ക്കാന്‍ നിര്‍ബന്ധിതനാക്കി. ‘ലോക സമാധാന’ത്തിനെന്ന പേരില്‍ കടും ചുവപ്പിനുമുകളില്‍ വെള്ളപൂഷപ്പെട്ട ചില രാജ്യങ്ങളുടെ നേതൃത്തത്തില്‍ നിര്‍മ്മിതമായ, യു എന്‍ എന്ന പുതുമോടി മാറാത്ത സംഘടനക്ക് മുന്നിലുള്ള ഏകവഴി “ജനഹിതം” നടപ്പിലാക്കുക എന്നത് മാത്രമായിരുന്നു. എന്നാല്‍ അതിനോടകം തന്നെ തകര്‍ന്നടിഞ്ഞിരുന്ന ഇന്ത്യാ-പാക്ക് ബന്ധം ഈ തീരുമാനത്തെ പ്രായോഗികവല്‍ക്കരിക്കാതിരിക്കാനുള്ള ഊര്‍ജമായി മാറി. അന്താരാഷ്ട്ര ഇടപെടല്‍ പാക്ക് ആക്രമണത്തെ ശക്തമായി പ്രതിരോധിച് മുന്നേറിയ ഇന്ത്യന്‍ സേനക്ക് വെടിനിര്‍ത്തല്‍ അംഗീകരിക്കാനും, സൈനിക മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു അതിര്‍ത്തി രേഖ (LoC) നിര്‍ണയിക്കപ്പെടുന്നതിനും കാരണമായി. 

 

കശ്മീരിന് മുകളിലുള്ള പാകിസ്താന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍, വിഷയത്തില്‍ മൃതുസമീപനമുണ്ടായിരുന്ന സര്‍ദാര്‍ പട്ടേലിന്‍റെ തീരുമാനത്തെയും മാറ്റിമറിച്ചു. ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നത് മുഖ്യവിഷയമായി കരുതിയിരുന്ന സര്‍ദാര്‍ കാശ്മീര്‍ വിഷയത്തില്‍ മൃതു നിലപാടുകാരനായിരുന്നുവെന്ന് മുന്‍ കോണ്ഗ്രസ് മന്ത്രിയും, ഏഴ് തവണ കാശ്മീരിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുകയും ചെയ്ത പ്രൊഫസര്‍ സൈഫുദ്ധീന്‍ സോസ് പിനീട് രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ പാക്കിസ്ഥാന്‍റെ ഹൈദരാബാദിനായുള്ള കടുംപിടുത്തവും, കശ്മീരിന് മേലുള്ള കടന്നാക്രമണങ്ങളും, നെഹ്രുവിന്റെ തീരുമാനം ഏറെ സുപ്രധാനവുമായ ആ രാഷ്ട്രീയാന്തരീക്ഷത്തില്‍ അത്തരമൊരു നീക്കം മരവിക്കപ്പെട്ടു. കാശ്മീരില്‍ കുടുംബവേരുകളുള്ള നെഹ്റുവിന് താഴ്വരയ്മായുള്ള ബന്ധം അത്രയും ദൃഡമായിരുന്നു. കാശ്മീര്‍ സ്വതന്ത്ര്യവും സുരക്ഷിതവുമാവുക മതേതര ഇന്ത്യയില്‍ ആയിരിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. 

 

ഉപാധികളോടെ ഇന്ത്യയില്‍ ലയിക്കാനുള്ള കശ്മീരിന്റെ തീരുമാനം പെട്ടെന്നുണ്ടായതും ഭരണഘടനാ നിര്‍മ്മാണ സഭക്ക് ഒരു പുതിയ വിഷയവുമായിരുന്നു. അതിനാല്‍ തന്നെ കാശ്മീര്‍ ഒരു പ്രത്യേക വിഷയമായി കണക്കാക്കപ്പെടുകയും ആര്‍ട്ടിക്കിള്‍ 370 കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. അതടിസ്ഥാനത്തില്‍, അന്താരാഷ്ട്രം, പ്രധിരോധം, വാര്‍ത്താവിനിമയം എന്നീ വിഷയങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓര്‍ഡര്‍ നു മുകളില്‍ സംസ്ഥാനത്തെ ഭരഘടനാനിര്‍മ്മാണ സഭക്ക് അധികാരം ഉണ്ടായിരിക്കും എന്ന് ചേര്‍ക്കപ്പെട്ടു. അതടിസ്ഥാനത്തില്‍ പിന്നീട് 1954 ലെ രാഷ്‌ട്രപതി ഓര്‍ഡര്‍ വഴി ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 35A ഉള്‍ക്കൊള്ളിച്ചതുല്ള്‍പ്പെടെ അന്‍പതോളം ഓര്‍ഡറുകള്‍ ഇറങ്ങി. 1956 ന്‍റെ അവസാനത്തോടെ ഭരണഘടനാ നിര്‍മ്മാണസഭ പിരിച്ചുവിടപ്പെട്ടു. അതോടെ രാഷ്ട്രപതിയുടെ ഓര്‍ഡര്‍ ഒപ്പുവെക്കാനുള്ള അവകാശം നിയമ നിര്‍മ്മാണ സഭയില്‍ നിക്ഷിപ്തമായി. സമീപകാലം വരെ നീണ്ട ഈ കാലയളവ് ദല്‍ഹിയിലെ അധികാരകേന്ദ്രങ്ങളുമായി ഇടയ്ക്കിടെ കൊമ്പുകോര്‍ത്തെങ്കിലും, കശ്മീരിന്റെ സ്വയംഭരണാവകാശം ഭരഘടന സംരക്ഷിച്ചുപോന്നു. 

 

സംസ്ഥാനത്തിന്‍റെ അഭ്യന്തര കാര്യങ്ങള്‍ക്ക് മേലുള്ള പ്രത്യക്ഷമായ കടന്നുകയട്ടത്തിനു തുടക്കമിട്ടത് 2015 ലെ തിരഞ്ഞെടുപ്പ് ഫലമായിരുന്നു. ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാതിരുന്ന ആ കാലയളവില്‍ ബിജെപി സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ തന്നെ പിന്തുണ പിന്‍വലിച്ച പാര്‍ട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും, അതടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഭരണം വരികയും ചെയ്തു. രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത്‌ ഭരണാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാക്കിയ രാജ്യതലസ്ഥാനത്തെ തന്ത്രങ്ങള്‍ ആവനാഴിയിലുള്ള ചാണക്യതന്ത്രം പയറ്റാനുള്ള നിലമൊരുക്കിയതാണെന്ന് അപ്പോഴാരും തിരിച്ചറിഞ്ഞില്ല. ഏറെ കോളിളക്കം സൃഷ്ട്ടിച്ച രാഷ്ട്രീയ നടപടികള്‍ കശ്മീരിന്‍റെ പ്രതിച്ചായ മാറ്റിമറിക്കുകയും, ഫെടറലിസ (ആഭ്യന്തരകാര്യങ്ങളില്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട്‌ പല സംസ്ഥാനങ്ങള്‍ ഒരുമിച്ചു ചേരുന്ന ഭരണസമ്പ്രദായം) മെന്ന ഭരഘടനയുടെ മൗലിക അടിത്തറക്ക് മേലുള്ള കൊള്ളിവെപ്പ് കൂടിയായി.     

 

 

നിലവിലില്ലാത്ത കാശ്മീര്‍ ഭാരണഘടന നിര്‍മ്മാണ സഭയും, ഇന്ത്യന്‍ ഭരണഘടനയിലെ മറ്റു പ്രായോഗിക നടപടികളുമെല്ലാം എതിരെ നിന്ന കോടതി ഇടനാഴിയില്‍, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് നല്‍കപ്പെട്ട “ക്ലീന്‍ ഷീറ്റ്” ആരെയും അത്ഭുതപ്പെടുത്തിയില്ല! 

 

 

നിശേധിക്കപ്പെട്ട അവകാശങ്ങള്‍ക്കായുള്ള പോരാട്ടം നീതിയുക്തമെന്നു തോന്നിപ്പിച്ചുവെങ്കിലും, ആര്‍ട്ടിക്കിള്‍ 367 ല്‍ വരുത്തിയ ഭേദഗതിയും, നിലവിലില്ലാത്ത കാശ്മീര്‍ ഭാരണഘടന നിര്‍മ്മാണ സഭയും, ഇന്ത്യന്‍ ഭരണഘടനയിലെ മറ്റു പ്രായോഗിക നടപടികളുമെല്ലാം എതിരെ നിന്ന കോടതി ഇടനാഴിയില്‍, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് നല്‍കപ്പെട്ട “ക്ലീന്‍ ഷീറ്റ്” ആരെയും അത്ഭുതപ്പെടുത്തിയില്ല! 

 

കശ്മീരിനു മേലുള്ള രാജ്യത്തിന്‍റെ അവകാശം ഭരണഘടനയിലൂടെ കൂട്ടിച്ചെര്‍ക്കപ്പെട്ടതും രാജ്യത്തിന്‍റെ സ്വയംനിര്‍ണ്ണയാവകാശത്തിന്‍റെ ഭാഗവുമാണ്. ‘ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നെ’ന്ന് കൈ നനയാതെ പറയാമെങ്കിലും, താഴ്‌വരയുടെ ചരിത്രത്തിന്‍റെ ഭാഗമായ ഭരണകൂട ഉദാസീനത സൃഷ്ട്ടിച്ച അസ്ഥിരതയുടെ കറുത്ത നാളുകള്‍ അവരിപ്പോഴും അനുഭവിക്കുകയാണ്. ഈ അവസരത്തില്‍ ഭരണകൂട പ്രവര്‍ത്തനങ്ങളോട് വിയോജിക്കാനുള്ള അവകാശത്തെ പരോക്ഷമായെങ്കിലും പിന്‍താങ്ങിയ ജസ്റ്റിസ്‌ കൌളിന്‍റെ വിധി, അസ്ഥിരതയുടെ നാളുകള്‍ സൃഷ്ട്ടിച്ച ജനവിരുദ്ധ സര്‍ക്കാരിന്‍റെ ‘പിന്‍വാതില്‍ ഭേദഗതി’കളോടുള്ള സമരപ്രക്യാപനമായി കണക്കാക്കാം.                    

Jammu & Kashmir Reservation (Amendment) Bill

ജനാധിപത്യമെന്ന മൂല്യവത്തായ ആശയത്തെ പ്രതിനിധീകരിക്കുന്ന മഹത്തായ രാഷ്ട്രമെന്ന നിലയില്‍, കശ്മീരിലെ ജനങ്ങളോടുള്ള സർക്കാറിൻ്റെ സമീപനങ്ങള്‍ നീതിയുക്തമാവപ്പെടെണ്ടതും അധികാരധ്രുവീകരണം ഏറ്റവും ഫലപ്രദമായ രീതിയില്‍ എത്രെയും പെട്ടെന്ന് തന്നെ ഉറപ്പുവരുത്തെണ്ടാതുമാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തി പാർലമെന്റിൽ ബില്ല് പാസ്സാക്കിയെടുത്തപോലെ മറിച്ചൊരു രാഷ്ട്രീയ നീക്കത്തിനോ, ഗവര്‍ണര്‍ എന്ന കോളോണിയല്‍ ബാക്കിപത്രത്തിന്‍റെ കല്പിത അധികാരമറവില്‍ ഇനിയും അസ്ഥിരത പടര്‍ത്താനുമാണ് ഉദ്ധേശിക്കുന്നതെങ്കില്‍, ദില്ലിയിലെ അധികാരത്തിന്‍റെ ഇടനാഴികള്‍ സ്വന്തം ജനതയെ വഞ്ചിച്ചതായി താഴ്‌വരയുടെ ചരിത്രം വിധിയെഴുതും!         

Article By:
നബീൽ കോലോത്തുംതൊടി

(കേരളത്തിൽ നിന്നുള്ള ലോകസഭ എംപി യുടെ പാർലമെൻ്ററി അസോസിയേറ്റും ഡൽഹി സർവകലാശാല നിയമ വിദ്യാർത്ഥിയുമാണ് )

Leave a Reply

Your email address will not be published. Required fields are marked *