പൗരത്വ ഭേദഗതി ബില്ലിനെതിരെ ചുള്ളിക്കാപറബിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി.
ചെറുവാടി: കേന്ദ്ര-സർക്കാർ പൗരത്വനിയമ ഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനമിറക്കിയതിൽ പ്രതിഷേധിച്ച് ചെറുവാടി ചുള്ളിക്കാപറമ്പിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ യു പി മമ്മദ്, എൻ കെ അഷ്‌റഫ്, അഷ്റഫ് കൊളക്കാടൻ, എൻ ജമാൽ, എം എ മുഹമ്മദ് മാസ്റ്റർ, കഴായിക്കൽ, ഹമീദ്, ടിപി ഷറഫുദീൻ, സലാം ചാലിൽ, ഷറഫലി പുത്തലത്, നിയാസ് ചെറുവാടി, ഹാരിദാസൻ മാസ്റ്റർ ബാബു പരവരിയിൽ , റിനീഷ് കൊടിയത്തൂർ , തുടങ്ങിയവർ നേതൃത്വം നൽകി.