മഴക്കെടുതി; ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക്
ദുബൈ: ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന നല്കി എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനങ്ങള്‍ ഇന്നലെ രാത്രി മുതല്‍ സര്‍വീസ് പുനഃരാരംഭിച്ചു. ചെക്ക് ഇന്‍ ആരംഭിച്ചപ്പോള്‍ തന്നെ വന്‍ തിരക്കാണ് ഇന്നലെ രാത്രി ദുബൈ വിമാനത്താളത്തില്‍ അനുഭവപ്പെട്ടത്.
(rainstorm Dubai airport operations back to normal)
സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കണ്‍ഫേംഡ് ടിക്കറ്റുള്ളവര്‍ മാത്രം എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയെന്ന് ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരക്ക് കുറക്കാനാണ് ഈ നിര്‍ദേശം.
വെള്ളപ്പൊക്കത്തില്പെട്ടുപോയ കാറില്‍ ശ്വാസം മുട്ടിയാണ് രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. മറ്റൊരാള്‍ മഴയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. നാല് പേരാണ് യു.എ.ഇ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത്.
റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങിതുടങ്ങിയെങ്കിലും പലയിടത്തും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. താമസമേഖലയിലെ വെള്ളപൊക്കത്തില്‍ ദുരിതത്തിലായവരും നിരവധിയാണ്.