ഗോതമ്പ് റോഡ് ക്രഷറിന് സമീപം വൻ അഗ്നിബാധ
മുക്കം : പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പറോഡിലുള്ള ക്രഷറിന്റെ പരിസരത്തെ പറമ്പിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം പത്തേക്കർ സ്ഥലത്തെ അടിക്കാടും മരങ്ങളും കത്തി നശിച്ചു. മുക്കത്തു നിന്നും അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ കെ. രജീഷ്, കെ. മുഹമ്മദ് ഷനീബ്, കെ. പി.അജീഷ്, കെ.ടി.സാലിഹ് , പി. രാജേന്ദ്രൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.