കോഴി​ക്കോട് എൻ.ഐ.ടിയിൽ പരസ്യ സ്നേഹപ്രകടനം വിലക്കി സർക്കുലർ

ചാ​ത്ത​മം​ഗ​ലം: കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി കാ​മ്പ​സി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ൽ പ​ര​സ്യ​മാ​യ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ വി​ല​ക്കി സ​ർ​ക്കു​ല​ർ. സ്റ്റു​ഡ​ന്റ്സ് വെ​ൽ​ഫെ​യ​ർ ഡീ​ൻ ഡോ. ​ജി.​കെ. ര​ജ​നി​കാ​ന്താണ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യത്. ഇ​തി​നെതിരെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​. വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഇ​ട​മാ​ണ് കാ​മ്പ​സെ​ന്ന് ഓ​ർ​മി​പ്പി​ച്ച് തു​ട​ങ്ങു​ന്ന സ​ർ​ക്കു​ല​റി​ൽ അ​ക്കാ​ദ​മി​ക് ഏ​രി​യ​ക​ൾ, വി​ശ്ര​മ മു​റി​ക​ൾ, വെ​ളി​ച്ച​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​കാ​ര്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ര​സ്യ സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ലും ഏ​ർ​പ്പെ​ടു​ന്ന​ത് മ​റ്റു​ള്ള​വ​ർ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കൂ​ടാ​തെ, ഇ​ത് വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ക​യും ചെ​യ്യു​ന്നു. ഉ​ഭ​യ സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ങ്കി​ലും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള സ്ഥാ​പ​ന​ത്തി​ലെ ക​ർ​ശ​ന​മാ​യ ന​യ​ങ്ങ​ളു​ടെ ലം​ഘ​നം അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മ​റ്റു​ള്ള​വ​രെ വ്യ​തി​ച​ലി​പ്പി​ക്കു​ക​യും പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വി​നെ ബാ​ധി​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ, മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ ഇ​ടം ഇ​ല്ലാ​താ​ക്കും. മ​റ്റു​ള്ള​വ​രോ​ടു​ള്ള അ​നാ​ദ​ര​വാ​യി കാ​ണു​ക​യും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്തു​ക​യും ചെ​യ്യു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ അ​ക്ക​മി​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ന​മു​ക്കു ചു​റ്റു​മു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും ശ്ര​ദ്ധാ​ലു​വാ​ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്ന സ​ർ​ക്കു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് ചോ​ദ്യ​ങ്ങ​ളോ ആ​ശ​ങ്ക​ക​ളോ ഉ​ണ്ടെ​ങ്കി​ൽ, ഡീ​നി​ന്റെ ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *