സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
കോഴിക്കോട്: സ്വർണം പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഇന്നലെ 41,600 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായി.
ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം ഇപ്പോൾ. ഫെബ്രുവരി രണ്ടിന് 42,880 രൂപയായിരുന്നു വില. ഇതാണ് ഇപ്പോൾ 41,440ലേക്ക് താഴ്ന്നിരിക്കുന്നത്. 1440 രൂപയുടെ കുറവാണ് വിലയിലുണ്ടായത്.