കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുൾപൊട്ടി

കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.ഇരുപത്തെട്ടാംമൈൽ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു. ആയിരത്തി അഞ്ഞൂറോളം കോഴികൾ നശിച്ചു. ഉരുൾപ്പൊട്ടലിൽ നിരവധി കവുങ്ങുകൾ നശിച്ചു. പ്രദേശത്തെ വീടുകൾക്ക് ഭീഷണിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. .

Leave a Reply

Your email address will not be published. Required fields are marked *