ഇംഗ്ലണ്ട് തരിപ്പണം; ഇന്ത്യ 68 റണ്‍സ് ജയത്തോടെ ടി20 ലോകകപ്പ് ഫൈനലില്‍

England must be defeated;  India in the T20 World Cup final with a 68-run win

ടി20 ലോകകപ്പില്‍ (T20 World Cup) ഇത് മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സെമിയില്‍ മികച്ച ബൗളിങിലൂടെ ഇംഗ്ലണ്ടിനെ (India vs England Semi final) നാണംകെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ വേഗത്തില്‍ മടങ്ങിയ അക്‌സര്‍ പട്ടേലാണ് (Axar Patel) മാന്‍ ഓഫ് ദി മാച്ച്. വിരാട് കോഹ്‌ലി (Virat Kohli) ബാറ്റിങില്‍ വീണ്ടും പരാജയപ്പെട്ടു. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച ബൗളിങിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ടി20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇത് മൂന്നാം തവണയാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.

ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ ഓള്‍ഔട്ടായി. കനത്ത മഴ കാരണം ഔട്ട്ഫീല്‍ഡില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഒരു മണിക്കൂറിലധികം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മോശ കാലവസ്ഥ കാരണം കളി വീണ്ടും തടസ്സപ്പെട്ടു. എങ്കിലും 20 ഓവര്‍ പൂര്‍ണമായും പന്തെറിയാനായി. 25 റണ്‍സെടുത്ത ഹാരി ബ്രൂക്കിന് മാത്രമാണ് ഇംഗ്ലണ്ട് മധ്യനിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ക്രിസ് ജോര്‍ദാനും കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നാലെ ലിവിങ്സ്റ്റണ്‍ (11) റണ്‍ഔട്ടായതോടെ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചു.


ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് നാല് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി.ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്‌ലിയാണ് (Virat Kohli) ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനെത്തിയത്. എന്നാല്‍ ഇത്തവണയും കോഹ്‌ലിക്ക് നിലയുറപ്പിക്കാനായില്ല. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സോടെയാണ് മടക്കം. റീസ് ടോപ്‌ലെയെ സിക്‌സറടിച്ച കോഹ്‌ലി അത് കഴിഞ്ഞുള്ള രണ്ടാം പന്തില്‍ ടൈമിങ് തെറ്റിയ ഷോട്ടിലൂടെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഈ ലോകകപ്പില്‍ ഏഴ് ഇന്നിങ്‌സുകളില്‍ കോഹ്‌ലി നേടയത് 75 റണ്‍സാണ്.മൂന്നാമനായി ഇറങ്ങിയ ഋഷഭ് പന്ത് ആറ് പന്തില്‍ നാല് റണ്‍സോടെ പുറത്തായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവാണ് രോഹിതിനൊപ്പം ഉറച്ചുനിന്നത്. 14ാം ഓവറില്‍ ടീം സ്‌കോര്‍ 113ലെത്തി നില്‍ക്കെ രോഹിത് പുറത്തായി. അര്‍ധശതകം തികച്ചാണ് രോഹിത് ശര്‍മ (39 പന്തില്‍ 57) രക്ഷകനായത്. ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 23), രവീന്ദ്ര ജഡേജ (9 പന്തില്‍ 17*) എന്നിവര്‍ റണ്‍റേറ്റ് ഉയര്‍ത്തി.
ക്രിസ് ജോര്‍ദാനാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത്. മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി

Leave a Reply

Your email address will not be published. Required fields are marked *