കെ.ടി.ഡി.സി യുടെ “കഫേ പൊളിറ്റൻ“ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബീച്ചിൽ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ ‘കഫേ പോളിറ്റൻ റസ്റ്റോറൻറ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷനായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.

ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, വാർഡ് കൗൺസിലർ കെ റംലത്ത്, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി, സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ തുടങ്ങിയവർ സംസാരിച്ചു. കെ.ടി.ഡി.സി ചെയർമാൻ പി. കെ ശശി സ്വാഗതവും കെ. ടി. ഡി. സി മാനേജിങ് ഡയറക്ടർ വി.വിഘ്നശ്വരി നന്ദിയും പറഞ്ഞു.

ടൂറിസത്തിന്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ കെട്ടിടത്തിൽ ആരംഭിക്കുന്ന കെടിഡിസി റെസ്റ്റോറന്റിൽ 86 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. വായിക്കാനുള്ള പുസ്തകങ്ങളും വർക്ക് സ്പേസും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *