കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ ശമ്പളമില്ല; 4500 ഓളം പേര്‍ ദുരിതത്തില്‍
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പിന്നാലെ കെഎസ്ഇബിയിലെ നാലായിരത്തിഅഞ്ഞൂറോളം കരാര്‍ ജീവനക്കാര്‍ക്കും ജനുവരി മാസം മുതലുളള ശമ്പളം മുടങ്ങി. കലക്ഷൻ ലഭിക്കാത്തതാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ തൊഴിലാളികള്‍ക്കാണ് കെ.എസ്.ഇ.ബി ശമ്പളം അനിശ്ചിതമായി വൈകിക്കുന്നത്. ഷിഫ്റ്റ് അസിസ്റ്റന്റ്, മീറ്റർ റീഡേഴ്സ്, സീനിയര്‍ അസിസ്റ്റന്‍റ്, വര്‍ക്കേഴ്സ്, ഡ്രൈവേഴ്സ് തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് പ്രതിസന്ധിയിലായത്. എല്ലാ മാസവും ഇരുപത്തിയഞ്ചാം തിയതിക്ക് മുൻപായി ശമ്പളം ലഭിച്ചിരുന്നു.
മഴയെന്നോ വെയിലെന്നോ നോക്കാതെ പകലന്തിയോളം കഠിനധ്വാനം ചെയ്ത് അന്നന്നത്തെ അന്നത്തിന് വഴികണ്ടെത്തുന്നവർക്കാണ് ഈ പ്രതിസന്ധി. കലക്ഷൻ തുക ലഭിക്കാന്‍ വൈകുന്നതാണ് കരാറുകാരുടെ ശമ്പളവിതരണത്തിന് തടസമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ബിൽ പാസാകുന്ന മുറയ്ക്ക് പരിഹാരം കാണുമെന്നും ബോര്‍ഡ് പറയുന്നു.
KSEB contract employees have not been paid since January