‘മാലിന്യ കൂമ്പാരത്തിനിടയിൽ പെട്ടോ എന്ന് പോലും അറിയില്ല; JCB എത്തിച്ച് മാലിന്യം നീക്കും’; ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ

'I don't even know if I fell into the garbage

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ. ഫയർഫോഴ്സിന്റെയും സ്കൂബ സംഘവും തെരച്ചിൽ തുടരുകയാണ്. ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിടുകയാണ്. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് വെല്ലുവിളി ഉയർത്തുന്നത്.

 

മാലിന്യ കൂമ്പാരത്തിനിടയിലാണോ പെട്ട് കിടക്കുന്നത് എന്ന് പോലും അറിയില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ട്വന്റിഫോറിനോട് പറഞ്ഞു. മാലിന്യം നീക്കാൻ ജെസിബി എത്തിക്കും. ടണലിലേക്ക് 25 മീറ്ററോളം ഇറങ്ങി തെരച്ചിൽ നടത്തിയിരുന്നു. ഇപ്പോൾ ടണലിലേക്കിറങ്ങിയുള്ള തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. മാലിന്യം നീക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. അടിഭാഗത്തായി മാലിന്യം കെട്ടികിടക്കുന്നത്. മാലിന്യത്തിനുള്ളിൽ പെട്ട്കിടക്കുകയാണോ എന്നറിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

 

 

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം തൊഴിലാളിയെ കാണാതയതിൽ പരസ്പരം പഴി ചാരി റെയിൽവേയും നഗരസഭയും. കാണാതായ ജീവവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

 

ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയിൽ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണൽ പോലെയാണ്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *