കോഴിക്കോട് കനോലി കനാലിൽ വീണ യുവാവ് മരിച്ചു
കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണായാൾ മരിച്ചു. കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് ഇയാള്‍.
സ്കൂബാ സംഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ പ്രവീണ്‍, അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തുന്നത്. കണ്ടു നിന്നവർ ആദ്യം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളത്തിന് ചെറിയ രീതിയിൽ ഒഴുക്കുണ്ടായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബാ ടീമും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.