‘രാഹുൽ ഗാന്ധിക്കും എനിക്കും ഒരേ അനുഭവം’: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ
ലോക്സഭയിലെ അംഗത്വം തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസൽ
ഡൽഹി: ലോക്സഭയിലെ അംഗത്വം തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ. ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചിട്ട് രണ്ട് മാസമായിട്ടും എംപിയായി അംഗീകരിക്കുന്നില്ലെന്നും രാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ തന്നെ ക്ഷണിച്ചില്ലെന്നും ഫൈസൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കും തനിക്കും ഒരേ അനുഭവമാണെന്നും ഫൈസൽ.
പലതവണ ലോക്സഭയിൽ ചെന്ന് സ്പീക്കറെ കണ്ടെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ലെന്നും അയോഗ്യതയുടെ നിയമ സാധുത പരിശോധിക്കണമെന്നും പറഞ്ഞ അദ്ദേഹം തിരിച്ചെടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.
കവരത്തി കോടതിയുടെ ശിക്ഷാവിധി പുറത്ത് വന്നയുടൻ തന്റെ ഫോൺ കണക്ഷൻ വിച്ഛേദിച്ചെന്നും അയോഗ്യനാക്കി ഉടൻ ഡൽഹിയിലെ ഫ്ലാറ്റ് ഒഴിയാൻ നോട്ടീസ് നൽകിയെന്നും ഫൈസൽ പറഞ്ഞു.
Pingback: ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറെന്ന് രാഹുൽഗാന്ധി; ലോക്സഭാ സെക്രട്ടറിയേറ്റിന് മറുപടി നൽകി - The Journal