മണിക്കൂറിൽ 50 കി.മി വേഗത; ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനം 2023 ൽ

വാഹന നിർമാതാക്കളെല്ലാം ഇലക്ട്രിക് വാഹന വിപണിയിൽ സജീവ സാന്നിധ്യമാകാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമിറക്കാൻ പ്രമുഖ നിർമാതാക്കളായ ഹോണ്ടയും. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനം 2023 ഏപ്രിലിൽ പുറത്തിറങ്ങും. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത ലഭിക്കുന്ന ഇലക്ട്രിക് മോപ്പ്ഡ് ഗണത്തിൽപ്പെടുന്നതായിരിക്കും വാഹനം.ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പ്രസിഡൻറ്, എം.ഡി ആൻഡ് സിഇഒ അത്‌സുഷി ഒഗാത ഇക്കാര്യം സ്ഥിരീകരിച്ചതായി കാർആൻഡ്‌ബൈക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വേഗതയുടെ അടിസ്ഥാനത്തിൽ മൂന്നു തരത്തിലാണ് ഹോണ്ട ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നത്. ഇലക്ട്രിക് ബൈക്ക്(EB), ഇലക്ട്രിക് മോപ്പ്ഡ്(EM), ഇലക്ട്രിക് വെഹികിൾ(EV) എന്നിങ്ങനെയാണ് വിവിധ തരം. ഇവയിൽ ഇലക്ട്രിക് ബൈക്കിന് മണിക്കൂറിൽ 25 കി.മിയാണ് വേഗതയുണ്ടാകുക. അതിനാൽ ലൈസൻസ് ആവശ്യമില്ല. ഇലക്ട്രിക് മോപ്പ്ഡിന് 50 കി.മി പെർ അവർ വേഗതയുണ്ടാകും. ഇലക്ട്രിക് വെഹികിളിന് 50 കിലോമീറ്റലേറെയും വേഗത കൈവരിക്കാനാകും.

ഇലക്ട്രിക് വാഹന വിപണി വളർന്നുവരികയാണെങ്കിലും അടുത്ത മൂന്നു വർഷത്തേക്ക് കമ്പനി പെട്രോൾ വാഹന രംഗത്ത് തുടരുമെന്ന് ഒഗാത അറിയിച്ചു. ഇലക്ട്രിക് ടൂവിലർ നിർമാണത്തിന് പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Honda’s first electric two-wheeler will be launched in India in 2023

One thought on “മണിക്കൂറിൽ 50 കി.മി വേഗത; ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനം 2023 ൽ

Leave a Reply

Your email address will not be published. Required fields are marked *