തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം: എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

A huge fire broke out at the insurance office in Pappanamkot; Two women died of burns

 

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തീ പടർന്നത് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയിലാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരിയടക്കം രണ്ടു പേർ തീപിടുത്തത്തിൽ മരിച്ചു. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും തൊട്ടടുത്തുള്ള വ്യാപരികൾ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.തീപിടുത്തം ഉണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *