സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം
സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ 5ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. ഇതോടെ സൂപ്പർക്കപ്പിൽ കേരളത്തിൽ നിന്നും രണ്ട് ടീമുകളായി.
തുടക്കത്തിൽ തന്നെ ഗോകുലത്തിന്റെ സ്പാനീഷ് താരം സെർജിയോയെ പരിക്ക് മൂലം പിൻവലിച്ച് ഘാന താരം സാമൂവൽ മെൻസാഹിനെ ഇറക്കേണ്ടി വന്നു.
മലയാളി കരുത്തിൽ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഗോകുലത്തിന് വേണ്ടി
പത്താം മിനുട്ടിൽ തന്നെ ജൂലിയൻ ഒമാർ റാമോസ് ( ജെയ്സി നമ്പർ 47)ഗോകുലം കേരളക്ക് വേണ്ടി വല കുലുക്കി.
മുഹമ്മദൻസിന്റെ പ്രതിരോധ താരം രുവാക്കിമയെ കബളിപ്പിച്ച് ഡ്രിബിൾ ചെയ്ത് കയറി ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
26 ആം മിനുട്ടിൽ അബിയോള ഡൗവുദയിലൂടെ( ജെയ്സി നമ്പർ 9)മുഹമ്മദൻസ് ഗോൾ മടക്കി.
ഇരുപത്തി ഒമ്പതാം മിനുട്ടിൽ മലയാളി താരം നൗഫൽ പി എൻ( ജെയ്സി നമ്പർ 29) Madeena sporting club വലത് വിങ്ങിൽ നിന്നും നൽകിയ മനോഹരമായ ക്രോസ്സ് അപകടരമാം വിധം മുഹമ്മദൻസ് ബോക്സിൽ വീണെങ്കിലും ഗോളായില്ല.1-1 സമനിലയായതോടെ ഇരു ടീമുകൾ ഗോളിന് വേണ്ടി പൊരുതി കളിച്ചു.ഇരു ബോക്സിലേക്കും മുന്നേട്ടങ്ങൾ തുടർച്ചയായിയെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
46 ആം മിനുട്ടിൽ 27 ആം നമ്പർ താരം സൗരവ് ഗോകുലത്തെ മുന്നിലെത്തിച്ചു.
48 ആം മിനുട്ടിൽ മുഹമ്മദൻസിന്റെ ഒമ്പതാം നമ്പർ താരം അബിയോള ബോക്സിലെ പിഴുതിൽ നിന്ന് കിട്ടിയ പന്ത് ഗോകുലം പോസ്റ്റിലേക്ക് മറിച്ചിട്ട് വീണ്ടും കളി സമനിലയിലെത്തിച്ചു.സ്കോർ 2-2
56 ആം മിനുട്ടിൽ മുഹമ്മദൻസ് ഫൈസൽ അലിയെ പിൻവലിച്ച് വില്യം കുകിയെയും സന്ധിപ് മൻഡിയെ പിൻവലിച്ച് അഭിഷേക് അംബേക്കാരിനെയുമിറക്കി.
64 ആം മിനുട്ടിൽ മധ്യ നിരയിൽ നിന്നും മുഹമ്മദൻസിന്റെ നാലോളം താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിന്റെ വലത് മൂലയിൽനിന്ന് ഫർഷദ്നൂറിന്റെ ഒരു മനോഹര ഗോൾ.
ഗോൾ 3-2
ഗോകുലം ഒരു ഗോളിന്റെ ലീഡിൽ. .
68 ആം മിനുട്ടിൽ ഗോകുലം മുന്നേറ്റ താരം നൗഫലിനെ പിൻവലിച്ച് ശ്രീകുട്ടനെയും സൗരവിനെ പിൻവലിച്ച് മിഡ്ഫീൽഡർ താഹിർ സമാനേയും കളത്തിലിറക്കി.
73 ആം മിനുട്ടിൽ മുഹമ്മദൻസിന്റെ മലയാളി താരം ഫസലു റഹ്മാൻ കളത്തിലിറങ്ങി.
78 ആം മിനുട്ടിൽ താഹിർ സമാൻ ഗോകുലത്തിന് വേണ്ടി വല കുലുക്കി.
ഗോൾ 4-2
85 ആം മിനുട്ടിൽ അബ്ദുൽ ഹക്കു ബോക്സിലെ കൂട്ടപൊരിച്ചിലിനിടയിൽ പന്ത് വലയിലാക്കി ഗോകുലത്തിന്റെ ഗോൾ എണ്ണം അഞ്ചാക്കി.
സൂപ്പർ കപ്പ് യോഗ്യത റൗണ്ടിലെ ഏറ്റവും മികച്ച മത്സരവും ആവേശവും നിറഞ്ഞ മത്സരത്തിൽ ആധികാരിക വിജയത്തോടെ ഗോകുലം സൂപ്പർ കപ്പിലേക്ക് മാർച്ച് ചെയ്തു.
ഗോകുലത്തിന് സൂപ്പർ കപ്പിലെ ആദ്യ മത്സരം എ ടി കെ ബാഗാനുമായിട്ടാണ്.ഏപ്രിൽ 10 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം