ആറാടി ചര്‍ച്ചില്‍ ബ്രദേഴ്സ്
കാശ്മീരിനെ എതിര്ല്ലാത്ത ആറു ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ തകര്‍ത്തത്
ആദ്യ പകുതിയിൽ മുഴുവൻ ചർച്ചിൽ ബ്രദേഴ്സ് ആധിപത്യമായിരുന്നു.പന്ത് കൈവശം വെക്കുന്നതിലും പന്തുമായി മുന്നോട്ട് മുന്നേറുന്നതിലും ചർച്ചിൽ മികവ് പുലർത്തി.
ആറാം മിനുട്ടിൽ പന്തുമായി മുന്നേറിയ അനിൽ റാമയെ ചർച്ചിൽ ബ്രദേഴ്സ് ഗോൾ കീപ്പർ ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തി.റഫറി അനുവദിച്ച പെനാൽറ്റി കിക്കിൽ ചർച്ചിൽ ബ്രദേഴ്സിന്റെ പത്താം നമ്പർ താരം മാർട്ടിൻ നിക്കോളാസ് പന്ത് അനായാസം വലയിലാക്കി. തുടർന്നും തുടർച്ചയായ മുന്നേറ്റങ്ങളുണ്ടായി.ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് റിയൽ കശ്മീർ എഫ്സിക്ക് എതിർ ഗോൾ മുഖത്തേക്ക് പന്തെത്തിക്കാൻ കഴിഞ്ഞത്.
34 ആം മിനുട്ടിൽ എട്ടാം നമ്പർ താരം ഫെർണാണ്ടാസിനെ റിയൽ കശ്മീരിന്റെ മലയാളി ക്യാപ്റ്റൻ ജസ്റ്റിൻ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ചർച്ചിലിന്റെ ലൈബീരിയൻ താരം ക്രോമാഹയുടെ ഗോളാക്കി മാറ്റി.തൊട്ടടുത്ത മിനുട്ടിൽ തന്നെ തന്റെ രണ്ടാം ഗോൾ നേടാനുള്ള ക്രോമാഹയുടെ ശ്രമം ആകാശ്ദീപ് സിങ് തടുത്തിട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ക്രോമാഹ് തന്റെ രണ്ടാം ഗോൾ നേടി.ഉറൂഗ്യൻ താരം മാർട്ടിൻ നിക്കോളാസിന്റെ ഗോൾ കിക്ക് തടഞ്ഞത് ക്രോമാഹ് അനായാസം വലയിലാക്കി.
രണ്ടാം പകുതിയിലും കളിയുടെ പൂർണ്ണ നിയന്ത്രണം ചർച്ചിൽ ബ്രദേഴ്സിനായിരുന്നു. 60 ആം മിനുട്ടിൽ ക്രോമാഹ് ഹാട്രിക്ക് തികച്ചു. രണ്ട് മിനിറ്റിനിടെ വീണ്ടും ഗോൾ നേടി ക്രോമാഹ് ചർച്ചിൽ ബ്രദേഴ്സിന്റെ അഞ്ചാം ഗോൾ അക്കൗണ്ടിലാക്കി. രണ്ടാം പകുതിയിൽ ഒറ്റ തവണ പോലും എതിർപോസ്റ്റിലേക്ക് ബോളെത്തിക്കാൻ കാശ്മീർ താരങ്ങൾക്കായില്ല. എഴുപത്തി അഞ്ചാം മിനുട്ടിൽ ചർച്ചിൽ ബ്രദേഴ്സിന് വീണ്ടും പെനാൽറ്റി ലഭിച്ചു. ഇത്തവണ ചർച്ചിലിന്റെ ഉസൈബക്കിസ്ഥാൻ താരം സർദൂർ ലക്ഷ്യം കണ്ടു. ചർച്ചിൽ ആധികാരികമായി സൂപ്പർ കപ്പിന് യോഗ്യത നേടി.