കേരളം ഉള്‍പ്പെടെ തെക്ക് – പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി വളരുന്നു, ബംഗാളിന് ക്ഷീണം

തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി വളരുന്നു, ബംഗാളിന് ക്ഷീണം

സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രകടമായ മുന്നേറ്റവും സ്ഥിരതയും കൈവരിച്ച് തെക്ക് – പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. സര്‍ക്കാരിന് സാമ്പത്തികവും അനുബന്ധവുമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിന് രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) റിപ്പോര്‍ട്ടിലാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പറയുന്നത്.

‘നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം, പക്ഷേ തർക്കിക്കരുത്’; മണിപ്പൂർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമിത് ഷാ

കേരളം ഉള്‍പ്പെടെയുള്ള അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപി ( ആഭ്യന്തര ഉത്പാദനം)യുടെ 30 ശതമാനം പങ്കുവഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയാണ് മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍. ഇവയ്‌ക്കൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുമ്പോള്‍ പശ്ചിമ ബംഗാളിന്റെ സാമ്പത്തിക രംഗം വലിയ തിരിച്ചടി നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *