ലോറിയുടെ ടയറും സ്റ്റിയറിങ്ങും കണ്ടെത്തി; ക്യാമറയുമായി ഈശ്വർ മാൽപെ പുഴയിൽ
ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി ഏതെന്ന് സ്ഥിരീകരിക്കാൻ ക്യാമറയുമായി ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി.ഗംഗാവ്ലി പുഴയുടെ അടിത്തട്ടിൽ ലോറി കണ്ടെത്തി. പുഴയ്ക്കടിയിടെ നിർണായക ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
തലകീഴായാണ് ലോറി ഉള്ളതെന്ന് മാൽപെ പറഞ്ഞു. ലോറിയുടെ ടയറും സ്റ്റിയറിങ്ങും കണ്ടെത്തി. ലോറിയുള്ളത് ലക്ഷ്മണന്റെ ചായക്കട നിന്ന ഭാഗതെന്നും മാൽപെ പറഞ്ഞു. ഷിരൂരിൽ ലോറി ഉയർത്താൻ ക്രയിൻ എത്തിക്കും.
പുഴയ്ക്കടിയിൽ ഒരു വാഹനം കൂടി കണ്ടെത്തി. ചെറിയ വാഹനത്തിന്റെ ഭാഗമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. അത് ലോറിയാകാൻ സാധ്യത ഇല്ലെന്നും അദ്ദേഹം പറയുന്നു. ലോറി തലകീഴയാണ് കിടക്കുന്നതെന്ന് മാല്‍പെ.
Also Read:
ഡ്രഡ്ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മൽപേ അറിയിച്ചു.
അതേസമയം ഷിരൂരിലെ ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. ഉടൻ പുറത്തെടുക്കുമെന്ന് കാർവാർ എംഎൽഎ അറിയിച്ചു. ലോറിയുള്ളത് 15 അടി താഴ്ചയിൽ. പുഴയുടെ അടിത്തട്ടിലാണ് ലോറിയെന്നും എംഎൽഎ അറിയിച്ചു.
എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.