കോവിഡ് ബാധിച്ച് ‘മരിച്ച’ യുവാവ് രണ്ട് വർഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി; അമ്പരന്ന് കുടുംബം
ന്യൂഡൽഹി: 2021ൽ കോവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് രണ്ട് വർഷത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ജീവനോടെ തിരിച്ചെത്തി.
കോവിഡ് രണ്ടാം തരംഗത്തിനിടെയാണ് മധ്യപ്രദേശിലെ ധാർ ജില്ലക്കാരനായ കമലേഷ് കോവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ട് നൽകിയിരുന്നില്ല. നഗരസഭാധികൃതർ ചേർന്നാണ് യുവാവിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്.