‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി…’; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന്‍ അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. (V D satheesan request P V anvar to withdraw DMK candidates )
സിപിഐഎം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും നിലപാടെടുക്കാന്‍ അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെന്നാണ് സൂചന. അന്‍വര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായേക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നതായാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.
Read Also:രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം തടയും – വി. ഡി സതീശൻ
പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രന്‍ വരണമെന്നും ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. പാലക്കാട് ബിജെപി ജയിക്കാനുള്ള സാധ്യതകളുണ്ട് എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചുകൊണ്ട് ഒരു ബിജെപി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാനുള്ള ആലോചനകളിലേക്ക് പിവി അന്‍വര്‍ കടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി വന്നാല്‍ ഒരു സംശയവുമില്ലാതെ പാലക്കാട് ജയിക്കാമെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം പിന്തുണയോടെ ഡോ പി സരിനാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.