നിന്റെ നിഴലായ് Episode 4
ഞാൻ കണ്ണു തുറന്നപ്പോൾ കണ്ടത് എന്റെ മച്ചാന്റെ മുഖമായിരുന്നു ..
അവനെന്നെ കെട്ടിപ്പിടിച്ചോണ്ടു പറഞ്ഞു…
ടാ കോപേ നീ പേടിപ്പിച്ചു കളഞ്ഞല്ലോ..
എന്നും പറഞ്ഞവൻ കണ്ണു തുടച്ചു.
പിന്നെ അങ്ങോട്ട് ചില്ലുകൂട്ടിലിരിക്കുന്ന മീനിനെ പോലെ ഓരോന്ന് കാണുകയായിരുന്നു ഞാൻ…
എന്റെ വീട്ടിൽ നിന്നും അമ്മയും അനിയനും മാത്രേ വന്നുള്ളൂ….
അതെന്താന്നറിയോ …
വരാൻ എനിക്ക് വേറാരും ഇല്ല..
അച്ഛൻ ബ്ലഡ് കാൻസർ വന്നു ചെറുപ്പത്തിലെ മരിച്ചു …
(അത് വിചാരിച്ചു എനിക്കതിന്റെ അഹങ്കാരമൊന്നും ഇല്ലാട്ടോ… )
എന്റെ അച്ഛനും അമ്മയും എല്ലാം അവനാണ് എന്റെ മച്ചാൻ…
പിന്നീടുള്ള ഒരോ ദിവസവും കഷ്ടപ്പെട്ടാണ് ഞാൻ തള്ളി നീക്കിയത്…
(എന്റെ പേര് പറയാത്തതിൽ നിങ്ങൾക്ക് വിഷമമുണ്ടല്ലേ… പറയാട്ടോ.. ഇപ്പോ അല്ല സമയമാകുമ്പോൾ പറയാം )
ഇതിനിടയിൽ കോളേജിൽ നിന്നു കൂറെ പേരു വന്നു..
കൂടെ കൂറെ ചോദ്യാങ്ങളും…
അറിയില്ല… ഇരുട്ടായതുകൊണ്ടു മുഖം കണ്ടില്ല എന്നോക്കെ പറഞ്ഞു…
അത് അവൻ അദ്യമേ പറഞ്ഞിരുന്നു…
ആരേലും ചോതിച്ചാൽ ഒന്നും പറയണ്ട ഇങ്ങനെ പറഞാൽ മതി എന്ന്…
ഒരു ദിവസം സീനിയേഴ്സ് കുറച്ചു പേരു വന്നു…
അതിനിടയിലെന്റെ കിളികൊച്ചിനെ കണ്ടപ്പോൾ സന്തോഷംകൊണ്ട് എണിറ്റാലോ എന്നായി…
തല വേദനിക്കാൻ തുടങ്ങിയപ്പോ അതിനു മുതിർന്നില്ല…
അവരോരോന്നു ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് മച്ചാന്റെ വരവ്…
അവർക്കിടയിൽ അവളെ കണ്ടപ്പോൾ മച്ചാന് ദേഷ്യം വരുന്നത് കണ്ടു…
ടീ… പുല്ലേ നിനക്കിപ്പോ സമാധാനമായോ…
എല്ലാത്തിനും നീയാ… കാരണക്കാരി..
ചത്തോന്നറിയാൻ വന്നതാണോടി നീ…
പോയ്ക്കോണം ഒറ്റണ്ണത്തിനെ കണ്ടു പോകരുത്….
അത് കേട്ടപ്പോൾ അവൾ കരഞ്ഞുകൊണ്ടോടിപ്പോയി…
എല്ലാവരും പോയപ്പോൾ ഞാൻ അവനോടു പറഞ്ഞു…
അതിനോടെന്തിനാടാ ചൂടായത്…
പിന്നെ ഞാനവളെ താലോലിച്ചിരുത്താം….
ഞാൻ പിന്നൊന്നും പറയാൻ പോയില്ല…
കുറച്ചു ദിവസങ്ങൾക് ശേഷം ഹോസ്പിറ്റലിന്ന് ഡിസ്ചാർജ് ആയി വീട്ടിലോട്ടു വരേണ്ടി വന്നു…
അങ്ങനെ കുറച്ചു ദിവസം വീട്ടിലായിരുന്നു…
എല്ലാം മാറിത്തുടങ്ങി എന്ന് തോന്നിയപ്പോൾ കോളേജിലും പോകാൻ തുടങ്ങി…
കോളേജിൽ പോയപ്പോൾ അബു ഇല്ല…
എവിടെയാണെന്ന് അന്നോഷിച്ചപ്പോൾ കോളേജിൽ ഉള്ള അഖിലാണ് പറഞ്ഞത്..
ടാ.. നീ കിടപ്പിലായ സമയത്ത്.
അവനാരോ തല്ലി…
ചവിട്ടി നട്ടെല്ലൊടിച്ചിട്ടുണ്ട്
നെഞ്ചത്ത് ഒന്നു രണ്ടു വെട്ടും
ഇപ്പോ അവനു കിടക്കയിൽ നിന്നു എണീക്കാൻ പോലും പറ്റില്ല…
ആരോ കൊല്ലാൻ ചെയ്താ..
പാർട്ടിക്കാരാണെന്നാ തോന്നണത്…
അതല്ലേ വാളുകൊണ്ട് വെട്ടിയത്…
ഞാൻ ഉറപ്പിച്ചു ഇതു മച്ചാന്റെ പണി തന്നെ ആണെന്ന്…
പക്ഷെ ഒരു പാർട്ടിക്കും ജയ് വിളിക്കാത്ത അവനെവിടുന്നാ വാള്…
ആാ… ഞാൻ പിന്നൊന്നും ആലോചിക്കാനും ചോതിക്കാനും നിന്നില്ല…
അങ്ങനെ അബു ഇല്ലാത്തതുകൊണ്ട് കോളേജിലെ രാജാക്കൻമ്മാരായി ഞാനും മച്ചാനും… കൂടെ ചെറിയൊരു ഗാംങ്ങും….
ഇതിനിടയിൽ കിളിക്കുട്ടിയെ ഒരുപാട് പ്രാവശ്യം കണ്ടു.
കാണുബോൾ ഞാൻ മൈൻഡ് ചെയ്യാതെ നടക്കാൻ തുടങി
എന്നെ വേണ്ടാത്തവളെ ഞാനതിനു നോക്കണം…
പക്ഷെ അത് അവൾക് നല്ലോണം കൊണ്ടു എന്നെനിക്ക് മനസിലായി…
ഒരു ദിവസം ക്ലാസിലുള്ള ദീപുവും ഞാനും സംസാരിച്ചിരിക്കുമ്പോൾ..
എന്റെ കിളിക്കുട്ടി ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി..
ഞാൻ അവളു പോകുന്നതും നോക്കി നിന്നു…
(കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പണ്ട് കേട്ട കഥയിലെ കുറുക്കനെ പോലെ )
അപ്പോൾ ദീപു എന്നോട് ചോതിച്ചു
ടാ നീ അതിനെ ഇതു വരെ വിട്ടില്ലേ…
ഇല്ലടാ മനസ്സിന്നു പോകണില്ല .
നിന്റെ മച്ചാനറിയോ നീ അവളെ നോക്കണത്
മം.. അറിയാം അവൻ അദ്യം കുടെ നിന്നിരുന്നു. ഇപ്പോ അവൻ അവളുടെ പേര് പോലും പറയാൻ സമ്മതിക്കില്ല.
ടാ പൊട്ടാ നിന്റെ മച്ചാൻ നിന്നെ പറ്റിക്കാണ് ..
അവരു തമ്മിൽ ഇഷ്ട്ടത്തിലാണ് ..
നീ വെറുതെ മണ്ടനാകണ്ട …
ഡാ കോപേ എന്റെ മച്ചാനെ പറ്റി വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ ..
നിനക്ക് വിശ്യാസം ഇല്ലെങ്കിൽ നിന്റെ മച്ചാന്റെ ഫേസ്ബുക്കിലും ഫോണിലും നോക്ക്. അവരു തമ്മിൽ അടുപ്പം ഇല്ലെങ്ങിൽ അതിലൊന്നും കാണില്ല….
ടാ എനിക്കെന്റെ മച്ചാനെ വിശ്വാസമാണ് നീ പറഞ്ഞതോണ്ടോന്നും ഞാൻ വിശ്യാസ്സിക്കില്ല .
വേണ്ട നീ വിശ്വാസ്സിക്കണ്ട
എന്നുംപറഞ്ഞവൻ പോയി..
അന്ന് രാത്രി അവൻ പറഞ്ഞത്
എനിക്ക് മനസ്സിൽ നിന്നും പോകണില്ല….
അടുത്ത ദിവസം ഞാനും മച്ചാനും സംസാരിച്ചിരിക്കുമ്പോൾ അവൾ വന്നു…
ടാ ഒന്ന് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്..
ഞാൻ എണിറ്റു…
നിന്നോടല്ല അവനോടാ….
അപ്പോൾ മച്ചാൻ എണിറ്റു പോകുകയും ചെയ്തു…
അതും കൂടി കണ്ടപ്പോൾ എനിക്ക് എന്തൊക്കെയോ ആയി…
കുറച്ചു കഴിഞ്ഞു അവൻ വന്നു
എന്താടാ അവളു വിളിച്ചത്…
ഒന്നുല്ലാ നിന്റെ കാര്യം ചോതിക്കാൻ വിളിച്ചതാ…
അത് എന്നോടല്ലേ ചോദിക്കേണ്ടത്..
അല്ല നിങ്ങളെപ്പോഴാ നന്നായത്..
ഇതു വരെ അങ്ങനായിരുന്നില്ലല്ലോ..
അതോകെ നന്നായി.. അവളു പാവാന്നറിഞ്ഞപ്പോ ഞാൻ ദേശ്യക്കെ വിട്ടു…
നീ എന്റെ കാര്യം പിന്നവളോട് പറഞ്ഞോരുന്നോ…
ഇല്ലടാ വൈകാതെ നമുക്ക് ശരിയാക്കാം നീ പേടിക്കണ്ട..
ഞാൻ ഓരോന്ന് ചോതിക്കുന്നതിനും അവൻ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു…
ഓരോ ദിവസം കഴിയുന്തോറും എനിക്ക് സംശയവും സങ്ങടവും കൂടി കൂടി വന്നു
ഒരു ദിവസം ഞാനും അവനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ
ഞാനിപ്പോ വരാടാ.. എന്ന് പറഞ്ഞവൻ ക്യാന്റീനിലേക് പോയപ്പോൾ അവന്റെ ഫോണെന്റെ കയ്യിൽ പെട്ടു..
ഞാൻ പെട്ടന്നുതന്നെ Phone തുറന്നുനോക്കി…
അദ്യം കയറിച്ചെന്ന് msg നോക്കി…
ഇല്ല അവളുടെ നബർ ഇല്ല…
ഞാൻ സമാധാനിച്ചു…
അവളുടെ നബർ ടൈപ്പ് ചെയ്തു കോൾ ചെയ്തു….
ഇല്ല നമ്പറും സേവ് അല്ല….
facebook അദ്യം തുറന്നുകിടക്കുന്നതുകൊണ്ട് പാസ്വേഡ് ചോതിച്ചില്ല…
Inbox തിരഞ്ഞു….
ഇല്ല ഒന്നും തന്നെ ഇല്ല…
ഞാനെന്റെ മാച്ചനെപ്പറ്റി എന്തോകെയാ വിചാരിച്ചത്….
പൊട്ടത്തരമായിരുന്നല്ലോ എല്ലാം…
അപ്പോഴാണോരു msg സൗണ്ട്..
നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി….
അവളുടെ നബർ….
എവിടായ ഉള്ളത് എനിക്കൊന്നു കാണണം…
പിന്നെ അവനെ വിളിക്കണ്ടാട്ടോ..
ഒറ്റയ്ക്ക് വന്നാ മതി…
തുടരും…..
അടുത്ത ഭാഗം എഴുതാനുള്ള സമയം തരണം…
നിനക്കിതു full എഴുതിക്കഴിഞ്ഞിട്ടു Post ചെയ്താൽ പോരേ എന്നു ചോതിക്കുന്നവരേട്..
നിങ്ങൾ ഇതു വായിക്കാൻ കരണം നിങ്ങൾ തരുന്ന Support ആണ്…..
Also Read: നിന്റെ നിഴലായ് Episode 1
Also Read: നിന്റെ നിഴലായ് Episode 2
Also Read: നിന്റെ നിഴലായ് Episode 3