ചിരിക്കാൻ മറന്നു പോയവർ..

       അവർക്ക് മുമ്പന്നോ വിദേശത്ത് പോയി കഷ്ടപ്പെട്ട് വലിയ വീടുണ്ടായിരിക്കാം ആരോ കൊടുത്ത വലിയ മൊമ്പയിൽ കൈയിലുണ്ടായിരിക്കാം നല്ല വസ്ത്രങ്ങളായിരിക്കാം അവർ ധരിക്കാറ് മുമ്പെന്നോ നല്ല നിലയിൽ ജീവിച്ചതിന്റെ അഭിമാനം അവരെ വല്ലാതെ അലോസരപെടുത്തുന്നു..

നമ്മൾ ഒരോരുത്തരുടെയും കഥ ജീവിത പ്രതിസന്ധിയിൽ ചിരിക്കാൻ മറന്നു പോയവരുടെ കഥ……

 

ജീവിതത്തിലെ ഒരുപാട് കടമ്പകൾ കഴിഞ്ഞവരായിരിക്കാം നിങ്ങൾ ഒരോരുത്തരും. സന്തോഷങ്ങളും സങ്കടങ്ങളും വന്നിരിക്കാം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തിൽ ഉണ്ടായിരിക്കാം.. നമുക്ക് നമ്മുടെ വിശമങ്ങളായിരിക്കാം വലുത്…

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മക്കളുടെ വിശപ്പകറ്റാൻ പാടുപെടുന്ന വരെ നിങ്ങൾ കണ്ടിട്ടുണ്ടോ അവർക്ക് മുമ്പെന്നോ വിദേശത്ത് പോയി കഷ്ടപ്പെട്ട് വലിയ വീടുണ്ടായിരിക്കാം ആരോ കൊടുത്ത വലിയ മൊബൈൽ കൈയിലുണ്ടായിരിക്കാം നല്ല വസ്ത്രങ്ങളായിരിക്കാം അവർ ധരിക്കാറുള്ളത്. മുമ്പെന്നോ നല്ല നിലയിൽ ജീവിച്ചതിന്റെ അഭിമാനം അവരെ വല്ലാതെ അലോസരപെടുത്തുന്നു ആരുടെ മുന്നിലും കൈ നീട്ടാതെ ആഹാരത്തിന്, വസ്ത്രത്തിന്, വിദ്യാഭ്യാസത്തിന് മറ്റു പലതിനും അവർ പ്രയാസപെടുന്നു. അവർ സമൂഹത്തിന് മുമ്പിൽ വളരെ ഉന്നതിയിലായതിനാൽ അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും ആരും കാണാറുമില്ല.

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പല സഘടകളും നമ്മുടെ ഇടയിലുണ്ട് അവരലാം അറിയാത്ത കാണാത്ത ഒത്തിരി പേർ നമുക്കിടയിലുണ്ട്

നമ്മൾ ചിന്തിക്കണം, അമിതമായി ഭക്ഷണങ്ങൾ വാങ്ങി കുപ്പയിലേക്ക് വലിച്ചറിയുന്നവർ ഒരിക്കലങ്കിലും ആലോച്ചിട്ടുണ്ടോ
അല്ലങ്കിൽ ഒരിക്കലങ്കിലും അറിഞ്ഞിട്ടുണ്ടോ വിശപ്പിന്റെ വില …. അറിയണം ഇനിയങ്കിലും മനസിലാക്കണം ഇതിന് വേണ്ടി കാത്തിരിക്കുന്നവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്.

ഒരോ ആഘോഷങ്ങൾക്കും പുറമെ വസ്ത്രങ്ങൾ വാങ്ങി കൂട്ടി അലമാരകൾ നിറക്കുമ്പോഴും നാം ചിന്തിക്കണം, നിന്റെ തൊട്ടടുത്ത് നല്ലൊരു വസ്ത്രമില്ലാതെ, സ്കൂളിലേക്ക് നല്ലൊരു യൂനിഫോമില്ലാതെ വിശമിക്കുന്നവർ നിന്റെ മുന്നിലുണ്ട്. നീ ഒരിക്കൽ ഉപയോഗിച്ച് ഒഴിവാക്കിയതങ്കിലും അവർക്ക് ഒര് താങ്ങായി നൽക്കുക

നിങ്ങൾ ചുറ്റുവട്ടത്തിലേക്ക് ഒന്ന് കണോടിക്കുക  അവിടെ നിങ്ങൾക്ക് കണാൻ കഴിയും പാവപ്പെട്ടവന്റെ നൊമ്പരങ്ങൾ വിശപ്പിന്റെ ആർത്തനാഥങ്ങൾ
പലരും മാരക രോഗത്താൻ ബുദ്ധിമുട്ടുന്നവർചികിത്സിക്കാൻ പണമില്ലാതെ എല്ലാം മറന്ന് മീഡിയയുടെ മുന്നിൽ പൊട്ടി കരയേണ്ടി വരുന്ന അവസ്ഥ. നിവൃത്തികേട് അല്ലാതെ എന്താ പറയുക.

വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന തത്വം കാറ്റിൽ പറഞ്ഞി മീഡിയയിൽ നിറഞ്ഞാട്ടുന്നവർ ഒരിക്കലങ്കിലും ഓർക്കുക ഇന്നല്ലങ്കിൽ നാളെ ഈ അവസ്ഥ നമുക്കും വരുമെന്ന്.

പലപ്പോഴും നമ്മൾ മുകളിലുള്ളവരെയാണ് നോക്കാറ് താഴോട്ട് ഒന്നിറങ്ങണം എന്നാലെ വേദനിക്കുന്നവന്റെയും പ്രയാസപെടുന്നവന്റെയും വേദനകൾ അറിയൂ.

ആവശ്യത്തിലുപരി അനാവശ്യത്തിന് ഫാസ്റ്റ് ഫുഡ് സംസ്കാരം വളർത്തി ഇന്ന് അത് ഒഴിച്ച് കൂടാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയതിന് പിന്നിൽ നമ്മൾ ഒരോരുത്തരം ഉത്തരവാദികളല്ലെ? രോഗങ്ങൾ വരുന്നതിന് മുമ്പ് നമ്മൾ അവരെ വിളിച്ച് വരുത്തുകയല്ലെ ചെയ്യുന്നത്
എത്രയത്ര ഭക്ഷണ സാധനങ്ങളാണ് നമ്മൾ നഷ്ടപെടുത്തി കളയുന്നത്.
വീട്ടിൽ ഒന്നോ രണ്ടോ ആളുകൾ വന്നാൽ പോലും നമ്മുടെ അടുക്കളക്കൊന്നും ഒരു പണിയുമില്ല എല്ലാം ഒര് ഫോൺ കോളിൽ വീട്ടിലെത്തും എന്നാലും ആർക്കും ഒരു സമയം ഇല്ല താനും. ഇനിയങ്കിലും നമ്മൾ ചിന്തിക്കുക എന്റെ പ്രയാസമല്ല വലുത് എന്റെ സഹോദരൻ വലിയ പ്രയാസത്തിലാണ് അവന് കൈതാങ്ങാവുക അവൻ്റെ നൊമ്പരങ്ങളും കഷ്ടപാടുകളും സങ്കടങ്ങളും നമ്മൾ അറിയാതെ പോവരുത്.

ഈ കഥ ഞമ്മൾ ഒരോരുത്തരുടെയും കഥയാണ് നല്ലതിനായി പ്രാർത്ഥിച്ച് കൊണ്ട്…

Article by..

ഷമീം കെ.സി കുനിയിൽ

 

One thought on “ചിരിക്കാൻ മറന്നു പോയവർ..

Leave a Reply

Your email address will not be published. Required fields are marked *