ആധാര്‍ വ്യക്തി വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാർ കാർഡിലെ വ്യക്തി വിവരങ്ങൾ ഒത്തുനോക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. 22 സ്വകാര്യ കമ്പനികൾക്കാണ് ആധാർ വിവരങ്ങൾ ഒത്തുനോക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

വ്യക്തികളുടെ ബയോമെട്രിക് വിശദാംശങ്ങൾ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ധനകാര്യ സ്ഥാപനങ്ങൾ സൂക്ഷിച്ചുവെക്കരുതെന്ന നിബന്ധനയോടെയാണ് കമ്പനികൾക്ക് അനുമതി നൽകിയത് എന്നാണ് സർക്കാർ വാദം.

ഹീറോ ഫിൻകോർപ്, ടാറ്റ മോട്ടോഴ്സ് ഫിനാൻസ് സൊല്യൂഷൻസ്, ആമസോൺ പേ ഇന്ത്യ, ഐ.ഐ.എഫ്.എൽ ഫിനാൻസ്, ആദിത്യ ബിർല ഹൗസിങ് ഫിനാൻസ്, ഗോദ്റെജ് ഫിനാനൻസ്, മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കാണ് ആധാർ വിവരങ്ങൾ ശഖരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *