‘എല്ലാവരുടെയും പ്രിയപ്പെട്ട ഭായി, മൊയ്തീന്‍ ഭായി’: ‘ലാല്‍ സലാം’ രജനിയുടെ ഫസ്റ്റ് ലുക്ക് എത്തി
ചെന്നൈ: തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യ ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ‘ലാല്‍ സലാം’. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
ചിത്ത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു എന്നത് നേരത്തെ തന്നെ വന്ന വാര്‍ത്തയാണ്. ഇപ്പോള്‍ രജനിയുടെ ക്യാരക്ടറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മൊയ്തീന്‍ ഭായി എന്ന ക്യാര്ടറാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍