നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

Local accident; Case of murder filed against driver and cleaner

 

തൃശൂര്‍: തൃശൂർ നാട്ടികയിൽ അഞ്ചുപേർ മരിച്ച ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്സിനുമെതിരെയാണ് കേസെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു.

ഡ്രൈവിങ് ലൈസൻസില്ലാത്ത ക്ലീനർ അലക്സാണ് അപകട സമയത്ത് വാഹനമോടിച്ചത്. റോഡരികിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ രാത്രിയിൽ പ്രത്യേക പരിശോധന നടത്തും.

ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *