വീഡിയോ ചിത്രികരണത്തിനിടെ അപകടം; വാഹനമോടിച്ച സാബിത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Accident while filming a video; Sabit's driving license suspended

 

കോഴിക്കോട്: പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ചതിൽ വാഹനമോടിച്ച സാബിത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന റഹീസിന്റെ ലൈസൻസ് ആറു മാസത്തേക്കും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിൽ പ്രതികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു.

ഇത് കൂടാതെ ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തെലങ്കാനയിലാണ്, ആയതിനാൽ അവിടെ നിന്ന് റിപ്പോർട്ട് കിട്ടിയതിന് ശേഷം വാഹനത്തിന്റെ ആർസി സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുമെന്ന് അർടിഒ പറഞ്ഞു.

ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവർ ആദ്യം പൊലിസിന് മൊഴി നൽകിയത്. ആൽവിൻ്റെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും, തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപോർട്ട് നൽകുമെന്നും പോലിസ് പറഞ്ഞു. സാബിത്തിനും ജീവനക്കാരൻ റയിസിനുമെതിരെ കേസെടുക്കും.

വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം, ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിൻ്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം.സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *