വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ കന്നിസെഞ്ച്വറിയുടെ ശോഭയിൽ സൂര്യകുമാർ യാദവ്
അവസാന പന്ത് വരെയും പോരാട്ട വീര്യം പ്രകടിപ്പിച്ച ഗുജറാത്തിന്റെ റാഷിദ് ഖാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷെ, വാംഖഡെയിൽ സൂര്യകുമാറിന്റെ മികവിൽ മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ടീമിനായില്ല. മുംബൈക്ക് നിർണായകമായിരുന്നു ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നേൽ പ്ലേയോഫ് പ്രതീക്ഷകൾ അകന്നേനെ ദൈവത്തിന്റെ പോരാളികൾക്ക്. അതിവേഗത്തിൽ മുംബൈയുടെ ഓപ്പണർമാർ പുറത്തുപോയപ്പോൾ നെഞ്ചും വിരിച്ച മുന്നോട്ട് വന്ന സൂര്യകുമാറിന്റെ പ്രഹരങ്ങൾ ബൗണ്ടറികൾ കടന്ന് പോകുമ്പോൾ പേരുകേട്ട ഗുജറാത്തിന്റെ ബോളിങ് നിര അങ്കലാപ്പിലായി. 360 ഡിഗ്രിയിൽ പന്ത് പായിച്ച സൂര്യകുമാർ 49 പന്തുകളിൽ 11 ഫോറും 6 സിക്സുമായി നേടിയത് 103 റൺസുകൾ. മുംബൈ ആകട്ടെ ഇന്നത്തെ വിജയത്തോടെ 12 മത്സരങ്ങളിൽ 14 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. |Suryakumar Yadav scores maiden IPL century
ഒരു ഇടവേളക്ക് ശേഷമാണ് മുംബൈയുടെ ക്യാപ്റ്റൻ രോഹിത്തിന് റൺ നേട്ടം ഇരട്ടയക്കത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. പക്ഷെ, രോഹിത്ത് 18 ബോളിൽ നിന്ന് നേടിയ 29 റണ്ണുകൾ ഗുജറാത്തിനെ പോലൊരു ടീമിനെതിരെയുള്ള മുംബൈയുടെ ടോട്ടലിലേക്ക് പര്യാപ്തമായിരുന്നില്ല. അവിടെയാണ് നിർണായകമായി സൂര്യകുമാർ എന്ന വിജയ സൂര്യന്റെ ഉദയം സംഭവിച്ചത്. താരം നേടിയത് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറി.
സ്‍പെൻസ് നിറഞ്ഞ ഒരു ആക്ഷൻ മാസ്സ് സിനിമക്ക് വേണ്ടിയുള്ള ചേരുവകൾ നിറഞ്ഞതായിരുന്നു ആ സെഞ്ച്വറി. സെഞ്ച്വറി നേടുന്നതിന് താരത്തിന് ഇന്നിങ്സിൽ അവസാനിച്ചത് ഒരേയൊരു പന്ത് മാത്രമായിരുന്നു. വേണ്ടിയിരുന്നത് മൂന്ന് റൺസുകൾ. ബോൾ ചെയ്യുന്നത് വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫ്. അവസാന പന്തിനെ സ്‌ക്വയർ ലെഗിലേക്ക് തന്റെ ട്രേഡ്മാർക് ഷോട്ടിലൂടെ ഉയർത്തിവിട്ട് താരം 100 റണ്ണുകൾ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. സച്ചിൻ വേണ്ടി ഒരുകാലത്ത് ആർത്തു വിളിച്ച വാംഖഡെയിലെ കാണികൾ സൂര്യകുറിന് വേണ്ടി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കയ്യടികളാൽ അംഗീകാരം നൽകി.
Read Also:ദി കംപ്ലീറ്റ് ടീം മാൻ; സ്വാർത്ഥനല്ലാത്ത സഞ്ജുവിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 190ൽ റൺസിൽ അവസാനിച്ചു
Pingback: റാഷിദ് വെടിക്കെട്ട;..Mumbai win by 27 runs against Gujarat