പിന്നോട്ടില്ല, മുന്നോട്ട് തന്നെ; ഖാപ് പഞ്ചായത്തിൽ ഗുസ്തിക്കാർക്ക് പിന്തുണയുമായി രാകേഷ് ടികായത്ത്

ദേശിയ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഖാപ് പഞ്ചായത്തിൽ പിന്തുണയുറപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കയത്ത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടക്കുന്ന ഖാപ് മഹാപഞ്ചായത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാകേഷ് ടിക്കായത്ത് പോരാട്ടം തുടരുമെന്നും വനിതാ ഗുസ്തി താരങ്ങളോ ഖാപ് പഞ്ചായത്തോ തോൽക്കില്ല എന്ന് അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ്പ് – കർഷക നേതാക്കൾ ഈ പഞ്ചായത്തിൽ പങ്കെടുത്തു. നീതിക്ക് വേണ്ടി ഖാപ് പ്രതിനിധികൾ രാഷ്ട്രപതിയെ കാണുമെന്ന് മഹാപഞ്ചായത്തിന് ശേഷം ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത് പറഞ്ഞു. |Wrestlers straik

സമാധാനമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. പോരാട്ടം ഏതെങ്കിലും ജാതിയുടേതല്ല. മുൻപ് മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചവർ ഇപ്പോൾ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഈ പോരാട്ടത്തിനു ഒരു ജാതിയെ ഉള്ളൂ, അത് ത്രിവർണ്ണ പതാകയാണ് എന്ന് ടിക്കായത്ത് അറിയിച്ചു. ഇവിടെ രാജ്യത്തെ സ്ത്രീകൾക്കും ദേശീയ പതാകക്കും അപമാനമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: 

ജൂൺ 5 ന് ബ്രിജ് ഭൂഷൺ റാലി നടത്തുകയാണെങ്കിൽ മറ്റൊരു റാലിയുമായി കർഷകർ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള വിധിയും തുടർ സമരപരിപാടികളും നാളെ കുരുക്ഷേത്രയിലെ മഹാപാഞ്ചായത്തിൽ പ്രഖ്യാപിക്കും എന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *