SFI നേതാക്കൾ ആവശ്യപ്പെട്ടു, കോഴിക്കോട് SFI ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌കൂളിന് അവധി

SFI leaders demand school holiday to attend SFI national conference in Kozhikode

 

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സ്കൂളിന് അവധി. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളാണ് അവധി നൽകിയത്. എസ്എഫ്ഐ പ്രവർത്തകർ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകിയത്. 8,9,10 ക്ലാസ്സുകൾക്കാണ് അവധി.

വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാൻ കഴിയില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. നേരത്തെ കെഎസ്‌യു സമരത്തിൽ സ്കൂളിന് അവധി നൽകാഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായതെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *