‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

'Husband and mother responsible for death'; Serious allegations in Reema's suicide note

 

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്. വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറിൽ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *