വൈ സി സി സൗത്ത് പുത്തലം ഓണാഘോഷം സംഘടിപ്പിച്ചു.
അരീക്കോട് : സൗത്ത് പുത്തലം വൈ സി സി ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി കലം പൊട്ടിക്കൽ, സ്പൂൺ റൈസ്, ബ്രിക്സ് ലിഫ്റ്റിങ്, ചാക്ക് റൈസിംഗ്, വടംവലി, തുടങ്ങീ വിവിധയിനം മൽത്സരങ്ങൾ സംഘടിപ്പിച്ചു. മൽത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിൽ സി കെ സുഹൈൽ സ്വാഗതം പറഞ്ഞു. ശ്യാം സാളിഗ്രാമത്ത് അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. അരീക്കോട് സർവ്വീസ് സഹകരണ വൈസ് പ്രസിഡന്റ് ഹഫ്‌സത്ത്. പി. കിരൺ ദാസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫൈറോസ് ബാബു നന്ദിയും പറഞ്ഞു.
Pingback: അധ്യാപക ദിനത്തിൽ കുട്ടിടീച്ചറായി കുരുന്നുകൾ.-The Journalt