‘യുവനടി അടുത്ത സുഹൃത്ത്, നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, സ്വമേധയാ 1.30ന് രാജിവെക്കുന്നു’; രാഹുൽ മാങ്കൂട്ടത്തിൽ

'A close friend of Yuvanadi, the leadership did not ask for his resignation, he is resigning voluntarily at 1.30'; Rahul in Mangkoota

 

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വം ആവശ്യപ്പെട്ടില്ല, താൻ സ്വമേധയാ ഉച്ചക്ക് 1.30ന് രാജിവെക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് ഇതുവരെ രാജി ആവശ്യപ്പെട്ടില്ല.

തനിക്കെതിരെ ഒരു പരാതിയും ഇതുവരെയും പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ സമയത്തെ മാനിച്ച് 1.30ന് രാജിവെക്കുന്നു. സർക്കാരിനെതിരായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല. തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നടി തന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ പറഞ്ഞു.

ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിൽ ഒരു പരാതി ആരെങ്കിലും ഉന്നയിച്ചോ?. ഇന്നത്തെ കാലത്ത് ഇതൊന്നും ഉണ്ടാക്കുന്നത് അസാധ്യമല്ല. ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ആരെങ്കിലും പരാതി പറഞ്ഞോ. ആരോപണം എനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ ചോദിച്ചു.

സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *