ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

Kerala falls under the grip of digital arrest gang; Rs 4.54 crore stolen in two months

 

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം. രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ. കൊച്ചിയില്‍ വായോധികനെ കമ്പളിപ്പിച്ച് 1.30 കോടി തട്ടിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

മട്ടാഞ്ചേരിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 ലക്ഷം, പള്ളുരുത്തിയില്‍ ഡോക്ടര്‍ പോയത് 15 ലക്ഷം, എറണാകുളത്ത് 81 കാരനില്‍ നിന്ന് കവര്‍ന്നത് 1.30 കോടി, അങ്ങനെ നീളുന്നു സമീപകാലത്തെ ഡിജിറ്റല്‍ കൊള്ള. സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് വിളിക്കുന്നത്. ശേഷം രാജ്യത്തെ ഒരു പ്രധാന തട്ടിപ്പ് കേസില്‍ നിങ്ങളും പ്രതിയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. കേസില്‍ രക്ഷപ്പെടുത്താന്‍ പണം ചോദിക്കും. ഒരിക്കല്‍ കൊടുത്താല്‍ പിന്നെ എല്ലാം പോകും. സ്ത്രീകളെയും, വായോധികരെയും ലക്ഷ്യം വെച്ചാണ് സൈബര്‍ കൊള്ളക്കാരുടെ നീക്കം.

മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഡോക്ടറുടെ പക്കല്‍ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 27 ലക്ഷം രൂപ ഡോക്ടര്‍ക്ക് നഷ്ടമായി.മൂന്ന് പേരെ പ്രതിചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *